Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ തറപറ്റിക്കാൻ ടിഡിപി... ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ലെങ്കിൽ കർണ്ണാടകയിൽ തിരിച്ചടിക്കും

ത്രിപുര അട്ടിമറി വിജയവും മേഘാലയത്തിലെ ഭരണചക്രം കൈപ്പിടിയിലൊതുക്കാനായതും കൈമുതലാക്കി കർണ്ണാടക പിടിച്ചടക്കാൻ ബിജെപി തുനിഞ്ഞിറങ്ങിയിരിക്കെ ആന്ധ്രയിൽ ടിഡിപിയുമായി ഇടഞ്ഞത് ബി.ജെ.പിയ്ക്ക് വിനയാകുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകുന്നതുമായി ബന്ധപ്പെട്ട് ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡു ബിജെപി കേന്ദ്ര നേതൃത്വവുമായി അകൽച്ചയിലാണ്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭയിലെ രണ്ട് ടിഡിപി മന്ത്രിമാർ രാജിവെച്ചിരുന്നു. ഇതിന് മറുപടിയെന്നോണം ആന്ധ്ര മന്ത്രിസഭയിലെ ബിജെപി മന്ത്രിയും രാജിവെച്ചിരുന്നു. ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ബിജെപി - ടിഡിപി ബന്ധം കൂടുതൽ വഷളാകുന്നതിന്റെ തെളിവായാണ് ഇതുവിലയിരുത്തുന്നത്.

കർണ്ണാടകയിലും വിനയാകും

കർണ്ണാടകയിലും വിനയാകും

ബെല്ലാരി, കോളാർ, കൽബുർഗി, ബിഡാർ എന്നിവിടങ്ങളിലാണ് ആന്ധ്രാക്കാരായിട്ടുള്ള വോട്ടർമാർ ഏറ്റവും കൂടുതലുള്ളത്. നിലവിലെ സാഹചര്യത്തിൽ ടിഡിപിയുമായി ചേർന്ന് തെലുങ്ക് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ടിഡിപിയുടെ ആവശ്യങ്ങൾ പരിഗണിക്കാത്തത് തന്നെയാണ് ബിജെപിയുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം. അതേസമയം ഇനിയെങ്കിലും ടിഡിപിക്ക് അർഹമായ പരിഗണന നൽകിയില്ലെങ്കിൽ കർണാടകയിവെ വോട്ടിങ്ങ് ശതമാനത്തിൽ നല്ല ഇടിവ് സംഭവിച്ചേക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. എന്നാൽ ടിഡിപിക്ക് മുന്നിൽ കീഴടങ്ങേണ്ടെന്ന തീരുമാനത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. കർണ്ണാടകയിൽ ടിഡിപി സഹായമില്ലാതെ തന്നെ പ്രചാരണങ്ങളുമായി മുന്നോട്ടുപോവാൻ കർണ്ണാടക ബിജെപി നേതൃത്വത്തിന് അമിത് ഷാ നി‌ർദ്ദേശം നൽകിയിട്ടുണ്ട്.

ആന്ധ്രയിൽ നിന്ന് നേതാക്കളെത്തും

ആന്ധ്രയിൽ നിന്ന് നേതാക്കളെത്തും

തെലുങ്കാനയിലേയും ആന്ധ്രാപ്രദേശിലേയും ബിജെപി നേതാക്കളെ കർണാടകയിലേക്ക് അയച്ച് തെലുങ്ക് വോട്ടുകൾ ഉറപ്പിക്കാനാണ് ബിജെപി ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. തെലുങ്ക് വോട്ടർമാരുള്ള ഭാഗങ്ങളിൽ നേതാക്കളെ വിട്ട് വോട്ടുകൾ ബിജെപിക്ക് തന്നെയാണ് ഉറപ്പിച്ച് പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനുള്ള അണിയറ നീക്കങ്ങളും ബിജെപി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കർണ്ണാടക തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവെക്കുമ്പോൾ ചെറുവോട്ടുകൾ പോലും ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവിലാണ് ബിജെപി യുടെ പ്രചാരണ പ്രവർത്തനങ്ങൾ. ചെറു പിഴവുകള്‍ പോലും കര്‍ണാടകയിലെ ഭരണം ഇല്ലാതാക്കുമെന്ന തിരിച്ചറിവ് ബിജെപിയെ വലിയ തോതില്‍ തന്നെ അലട്ടുന്നുണ്ട്

ബിജെപി അല്ല പ്രശ്‌നക്കാർ

ബിജെപി അല്ല പ്രശ്‌നക്കാർ

ബിജെപി -ടിഡിപി ബന്ധം ഉലയാനുള്ള യഥാർത്ഥ കാരണം ബിജെപി അല്ലെന്ന് വോട്ടർമാരെ ധരിപ്പിക്കുകയാണ് ബിജെപിയുടെ ആവശ്യം. അതുകൊണ്ട് തന്നെ കർണാടക തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ടിഡിപിയെ ചേർത്ത് നിർത്തി അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമങ്ങൾ ബിജെപി നടത്തിയേക്കും. പ്രത്യേക പദവി നേടിയെടുക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ കയറിയ ചന്ദ്രബാബു നായിഡുവിന് ഇതിന് കഴിയാതെ വന്നതോടെ ആന്ധ്രയിൽ നിന്ന് വലിയ പ്രതിഷേധങ്ങളാണ് നേരിടുന്നത്. ഇതു മറികടക്കാനാണ് എൻ.ഡി.എ സഖ്യത്തിൽ നിന്ന് മന്ത്രിമാരെ പിൻവലിച്ചത്. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ജനകീയ വികാരം ഇനിയും ശക്തമായാൽ എൻഡിഎ വിടുകയല്ലാതെ ടിഡിപിയുടെ മുന്നിൽ മറ്റുവഴികളുണ്ടാവില്ല. എന്നാൽ കർണ്ണാടക മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ബിജെപി ക്ക് എങ്ങനെയും ഭരണം പിടിച്ചടക്കുകയാണ് ലക്ഷ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+