കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കും കെജ്രിവാളിനുമെതിരെ വാരണസിയില്‍ പ്രിയങ്ക?

  • By Aswathi
Google Oneindia Malayalam News

ദില്ലി: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും തമ്മില്‍ വാരണസിയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു എന്ന് തീരുമാനിച്ചതിന് ശേഷം ഉയര്‍ന്ന ഏക ചോദ്യം കോണ്‍ഗ്രസില്‍ നിന്നാര് എന്നായിരുന്നു. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിലാകുമ്പോള്‍ തീര്‍ച്ചയായും ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.

എന്നാല്‍ അപ്പോഴും വാരണസിയില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന ആശയക്കുഴപ്പത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്. അതിനിടയിലിതാ സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയ നിര്‍ത്തണമെന്ന ആവശ്യവുമായി പാര്‍ട്ടിയില്‍ ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നു. പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരാനിടയുണ്ട് എന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന ദ്വിവേദിയുടെ പ്രസ്താവനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.

Priyanka Gandhi

പ്രിയങ്കാ ഗാന്ധിക്ക് രാഷ്ട്രീയത്തില്‍ ഏറെ താത്പര്യമുണ്ടെന്ന് രാജീവ് ഗാന്ധി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ജനാര്‍ദ്ദന ദ്വിവേദി പറഞ്ഞിട്ടുണ്ടായിരുന്നു. മാത്രമല്ല സോണിയയുടെയും രാഹുലിന്റെയും അഭാവത്തില്‍ ദില്ലിയില്‍ രാഹുലിന്റെ വസതിയില്‍ പ്രാരണ ഏകോപനം പ്രിയങ്കയാണ ഏറ്റെടുക്കുന്നത്.

വാരണസിയല്‍ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി പ്രിയങ്കയാണെന്ന അഭിപ്രായമാണ് നേതാക്കള്‍ക്ക്. കോണ്‍ഗ്രസ് നൂറ് സീറ്റ പോലും നേടില്ല എന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പ്രിയങ്കയുടെ വരവിലാണ് ഈ നേതാക്കള്‍ക്ക് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സൂചനയും കോണ്‍ഗ്രസ് ഔദ്യോഗികമായി നല്‍കയിട്ടില്ല. മോദിക്കെതിരെ സയുക്ത സ്ഥാനാര്‍ത്ഥി സാധ്യമാണോ എന്ന പരിശോധിക്കുന്നതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെകുന്നതെന്നാണ് വിശദീകരണം.

English summary
With the elections only a week away, the rumour that the Congress may field Priyanka Gandhi to contest against Narendra Modi in the Hindu holy city of Varanasi for the upcoming Lok Sabha elections has only grown stronger.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X