• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും വമ്പന്‍ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി; അധികാരം പിടിച്ചാല്‍ നീതി ആയോഗ് പിരിച്ചു വിടും, പകരം?

ദില്ലി: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നീതി ആയോഗ് പിരിച്ചുവിടുമെന്ന് രാഹുല്‍ഗാന്ധി. ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മാര്‍ക്കറ്റിങ്ങിന് ആവശ്യമായ കള്ളക്കണക്കുകള്‍ ഉണ്ടാക്കല്‍ മാത്രമാണ് നീതി ആയോഗിന്‍റെ പണിയെന്നാണ് രാഹുല്‍ ആരോപിക്കുന്നത്.

'ബിജെപി തൊപ്പി വേണ്ട'; ബിജെപി തൊപ്പി ധരിപ്പിക്കാനുള്ള അമിത് ഷായുടെ ശ്രമം എതിര്‍ത്ത് പേരക്കുട്ടി

അധികാരത്തിലേറിയാല്‍ ഞങ്ങള്‍ നിതി ആയോഗ് പിരിച്ചു വിടും. മോദിയുടെ മാര്‍ക്കെറ്റിങ്ങ്, കള്ളക്കണക്ക് ഉണ്ടാക്കല്‍ എന്നിങ്ങനെയല്ലാത്ത മറ്റൊരു പണി ഇവര്‍ക്കില്ലെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

സത്യത്തില്‍ എന്താണ് 'squeamishly' യുടെ അര്‍ത്ഥം, തരൂര്‍ പറയുന്നു, ട്രോളാന്‍ 'കല്‍പ്പനയുടെ പ്രസവവും'

മോദി വന്നപ്പോള്‍ വന്ന നീതി ആയോഗ്

മോദി വന്നപ്പോള്‍ വന്ന നീതി ആയോഗ്

മ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ കൊണ്ടുവന്ന നീതി ആയോഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിത്. നീതി ആയോഗ് പിരിച്ചുവിടുമ്പോള്‍ നെഹ്രുവിന്‍റെ കാലം മുതല്‍ നിലവിലുണ്ടായുരുന്ന പ്ലാനിങ് കമ്മീഷനെ തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ വ്യക്തമാക്കുന്നു.

നിതി ആയോഗിന് പകരം

നിതി ആയോഗിന് പകരം

നിതി ആയോഗിന് പകരം നൂറ് അംഗങ്ങള്‍ അടങ്ങുന്ന പ്ലാനിങ് കമ്മീഷന്‍ കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്ലാനിങ് കമ്മീഷനില്‍ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരും മറ്റ് വിദഗ്ദരും അടങ്ങുന്ന നൂറ് പേര്‍ അംഗങ്ങളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാഹുല്‍ ഗാന്ധി

ട്വീറ്റ്

ശ്രദ്ധേയം

ശ്രദ്ധേയം

കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വേതനം പദ്ധതിക്കെതിരെ നീതി ആയോഗ് വൈഎസ് ചെയര്‍മാനായ രാജീവ് കുമാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം.

'ചന്ദ്രനെ' വരെ'ചന്ദ്രനെ' വരെ

'ചന്ദ്രനെ' വരെ'ചന്ദ്രനെ' വരെ

തെരഞ്ഞെടുപ്പിൽ ജയിക്കാൻ ചന്ദ്രനെ വരെ വാഗ്ദാനം നൽകുകയാണ് കോൺഗ്രസെന്നായിരുന്നു രാജീവ് കുമാറിന്‍റെ വിമർശനം. രാഹുൽ ഗാന്ധിയുടെ മിനിമം വരുമാനപദ്ധതി സാമ്പത്തിക ശാസ്ത്രത്തിന്‍റെയും സാമ്പത്തിക അച്ചടക്കത്തിന്‍റെയും പരീക്ഷകളിൽ അമ്പേ പരാജയപ്പെടും

കോണ്‍ഗ്രസിന്‍റ തട്ടിപ്പ്

കോണ്‍ഗ്രസിന്‍റ തട്ടിപ്പ്

രാജ്യത്തെ പൗരന്മാര്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം തെരഞ്ഞെടുപ്പില്‍ വോട്ടു നേടാനുള്ള തട്ടിപ്പാണെന്നുമായിരുന്നു നീതി ആയോഗ് വൈസ് ചെയര്‍മാനായ രാജീവ് കുമാറിന്റെ ആരോപണം.

പണ്ടും ചെയ്തിട്ടുണ്ട്

പണ്ടും ചെയ്തിട്ടുണ്ട്

തിരഞ്ഞെടുപ്പ് ജയിക്കാനായി ഇത്തരം തട്ടിപ്പുകള്‍ കോണ്‍ഗ്രസ് പണ്ടും ചെയ്തിട്ടുണ്ട്. 1966 ല്‍ അവര്‍ ദാരിദ്ര്യം ഇല്ലാതാക്കി. അതിന് ശേഷം വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കി, അതിന് പിന്നാലെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കി. തിരഞ്ഞെടുപ്പ് ജയിക്കാന്‍ അവര്‍ എന്തും ചെയ്യുമെന്ന് രാജീവ് കുമാര്‍ പറഞ്ഞു.

രാജീവ് കുമാര്‍

ട്വീറ്റ്

വിശദീകരണം തേടി

വിശദീകരണം തേടി

രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലിനില്‍ക്കെ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ നടത്തിയ പ്രസ്താവനയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. പ്രസ്താവനയില്‍ ഏപ്രില്‍ അഞ്ചിനുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോപണം

ആരോപണം

രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് എന്‍എസ്എസ്ഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് നേരത്തെ നിതി ആയോഗ് ഇടപെട്ട് പിടിച്ചു വെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതില്‍ പ്രതിശേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര സമതിയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ രാജി വെക്കുകയും ചെയ്തു.

എന്താണ് നീതി ആയോഗ്

എന്താണ് നീതി ആയോഗ്

ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണ് നീതി ആയോഗ്. ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്‍റെ ചെയര്‍മാന്‍.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
will dissolve niti ayog if vote to power-rahul ghandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X