കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇരയെ വിവാഹം കഴിക്കാം'; 5 ബലാത്സംഗ കേസ് പ്രതികൾക്ക് ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി

Google Oneindia Malayalam News

അലഹബാദ്: വിവിധ ബലാത്സംഗ കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന പ്രതികളുടെ വാദം അംഗീകരിച്ച് കൊണ്ടാണ് 5 ബലാത്സംഗ കേസ് പ്രതികൾക്ക് കഴിഞ്ഞ മാസം ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

വിവാഹം കഴിക്കാമെന്ന്


ഏറ്റവും ഒടുവിലായി പ്രതിയായ മോനു എന്നയാൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ദിനേശ് കുമാർ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. പെൺകുട്ടി പ്രസവിച്ചിരിക്കുകയാണെന്നും പ്രതിക്ക് ജാമ്യം വേണമെന്ന വാദത്തെ ഇരയോ അവരുടെ പിതാവോ എതിർത്തില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങി 15 ദിവസങ്ങൾക്ക് ഉള്ളിൽ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നും ഇരയേയും കുഞ്ഞിനേയും സംരക്ഷിക്കാമെന്നും പ്രതി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. 17 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്ന കേസിലാണ് മോനു അറസ്റ്റിലായത്. ഏപ്രിലിലായിരുന്നു ഇയയാളെ ഖേരി ജില്ലാ പോലീസ് അറസ്റ്റ് ചെയ്ത്.

കള്ളക്കേസ്, തെറിവിളി, അടിയും ഇടിയും; കുമിഞ്ഞുകൂടുന്ന ആരോപണങ്ങള്‍; കേരള പോലീസിന് എന്തുപറ്റി!കള്ളക്കേസ്, തെറിവിളി, അടിയും ഇടിയും; കുമിഞ്ഞുകൂടുന്ന ആരോപണങ്ങള്‍; കേരള പോലീസിന് എന്തുപറ്റി!

പോസ്കോ കേസിലായിരുന്നു


സപ്റ്റംബർ മുപ്പതിനായിരുന്നു ശോഭൻ എന്ന പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. 19 കാരിയുടെ പിതാവിന്റെ പരാതിയിലായിരുന്നു ശോഭനെതിരെ അമേഠി പോലീസ് കേസെടുത്തത്. പ്രതിയും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ശോഭനെതിരെ കേസെടുക്കുന്ന സമയത്ത് പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനെ വാദി ഭാഗം എതിർത്തെങ്കിലും മേൽപറഞ്ഞ വസ്തുതകളെ തള്ളിക്കളിഞ്ഞിട്ടില്ല. മെഡിക്കൽ രേഖകളും പെൺകുട്ടി കുട്ടി പ്രസവിച്ചുവെന്നുമുള്ള കാര്യങ്ങൾ കണക്കിലെടുത്ത് പ്രതിക്ക് ജാമ്യം നൽകുന്നതാണ് ഉചിതം', കോടതി വിധിയിൽ പറഞ്ഞു. പോസ്കോ കേസിലായിരുന്നു സൂരജ് പൽ എന്നയാളെ റായ്ബറേലി പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിക്കൊപ്പം ഇര മൂന്ന് മാസത്തോളം കഴിഞ്ഞിരുന്നുവെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ വിവാഹം കഴിക്കാമെന്നുള്ള പ്രതിയുടെ വാദം ഇവിടേയും കോടതി അംഗീകരിക്കുകയായിരുന്നു.

ഇരയും പ്രതിയും വിവാഹതിരായവരാണെന്ന്

സപ്റ്റംബർ 22 നായിരുന്നു ഉനാവോ ജില്ലയിൽ നിന്നുള്ള രാം ബാബു എന്നയാളുടെ ജാമ്യ ഹർജിയിൽ ജസ്റ്റിസ് സിംഗ് വാദം കേട്ടത്. പോസ്കോ കേസിലായിരുന്നു ഇയാൾ അറസ്റ്റിലായത്. ഇരയും പ്രതിയും വിവാഹതിരായവരാണെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ ഔദ്യോഗികമായ വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഇരുവരുടേയും താത്പര്യമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. തുടർന്നായിരുന്നു ജാമ്യം അനുവദിച്ചത്.

സുരേഷ് ഗോപിക്കൊപ്പം പിടി ഉഷയും: ക്രൈസ്തവ പിന്തുണ ലക്ഷ്യമിടുന്ന ആർഎസ്എസ് പദ്ധതിക്ക് ജനകീയ മുഖങ്ങള്‍സുരേഷ് ഗോപിക്കൊപ്പം പിടി ഉഷയും: ക്രൈസ്തവ പിന്തുണ ലക്ഷ്യമിടുന്ന ആർഎസ്എസ് പദ്ധതിക്ക് ജനകീയ മുഖങ്ങള്‍

ഒരുമാസത്തെ ഇടക്കാല ജാമ്യം


ഇരയെ വിവാഹം കഴിക്കാൻ ഒരുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ച് കൊണ്ടായിരുന്നു സൂരജ് അലിയാസ് ഗുഡ്ഡു എന്ന ബലാത്സംഗ കേസിലെ പ്രതിക്ക് കോടതി ജാമ്യം നൽകിയത്. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതിയും പ്രോസിക്യൂട്ടറും ഭാര്യ ഭർ്ത്താക്കാൻമാരായാണ് കഴിയുന്നതെന്നുള്ള വാദവും അംഗീകരിച്ച് ജാമ്യം അനുവദിക്കുന്നതാണ് ഉചിതമെന്നാണ് കരുതുന്നതെന്ന് കോടതി വിധിയിൽ പറഞ്ഞു.

വാടക ഗര്‍ഭധാരണം: നയന്‍താരയുടെ വിശദീകരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ അന്വേഷണ സംഘംവാടക ഗര്‍ഭധാരണം: നയന്‍താരയുടെ വിശദീകരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ അന്വേഷണ സംഘം

English summary
'will marry the victim'; Allahabad High Court granted bail to 5 rape accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X