• search

കോണ്‍ഗ്രസ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; പാലം വലിച്ച് ആം ആദ്മി, ബിജെപ്പിക്കെതിരായ സഖ്യത്തിനില്ല

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷഐക്യ നിര എന്ന ആശയമാണ് കോണ്‍ഗ്രസ്സ് മുന്നോട്ടുവെക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഈ ലക്ഷ്യവുമായി പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്. ബിജെപിയെ തളയ്ക്കുക എന്ന ഒറ്റലക്ഷ്യവുമായി സഖ്യരൂപീകരണത്തിന് എന്ത് വിട്ടുവീഴ്ച്ചയും ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

  ആഭ്യന്തരവകുപ്പിന്റെ ചുമതല ജയരാജന് നല്‍കിയേക്കും; ഇപിയുടെ തിരിച്ചുവരവ് പൂര്‍വ്വാധികം ശക്തിയോടെ

  എന്നാല്‍ ബിജെപി വിരുദ്ധത എന്ന ഒറ്റലക്ഷ്യത്തില്‍ വിവിധ ആശയങ്ങളും വിവിധ ലക്ഷ്യങ്ങളുമുള്ള പാര്‍ട്ടികള്‍ എങ്ങനെ ഒന്നിച്ചു തിരഞ്ഞെടുപ്പിനേ നേരിടുമെന്ന സംശയം രാഷ്ട്രീയനിരീക്ഷകര്‍ ആദ്യമേ വെച്ചുപുലര്‍ത്തിയിരുന്നു. ഇപ്പോളിതാ പ്രതിപക്ഷ ഐക്യനിരയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന പ്രഖ്യാപനവുമായി ആം ആദ്മി രംഗത്ത് വന്നിരിക്കുന്നു.

  ഇന്നലെ

  ഇന്നലെ

  അവിശ്വാസപ്രമേയത്തിന് ശേഷം പ്രതിപക്ഷ ഐക്യനിരയുടെ ശക്തി പരീക്ഷണം നടന്നത് ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലായിരുന്നു. ഭരണപക്ഷ അംഗങ്ങളെക്കാള്‍ കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാലും ബാക്കി വരുന്ന വോട്ടുകള്‍ ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്ന് ലഭിക്കുമെന്ന കണക്കുകൂട്ടലിലും കോണ്‍ഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നു.

  ഛിന്നഭിന്നം

  ഛിന്നഭിന്നം

  എന്നാല്‍ ബിജെപിയുടെ കൃത്യമായ നീക്കങ്ങല്‍ക്ക് മുന്നില്‍ പ്രതിപക്ഷം ഛിന്നഭിന്നമായി പോകുന്നതാണ് കണ്ടത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെഡി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത് ആദ്യ കോണ്‍ഗ്രസ്സിന് ആദ്യ തരിച്ചടിയായി.

  തിരിച്ചടി

  തിരിച്ചടി

  പ്രതിപക്ഷം വോട്ട് പ്രതീക്ഷിച്ചിരുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, പിഡിപി പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു. പ്രതിപക്ഷ ഐക്യത്തിന് ഏറെ തിരിച്ചടിയായത് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതായിരുന്നു.

  വിട്ടുനിന്നത്

  വിട്ടുനിന്നത്

  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെ വിളിച്ച് പിന്തുണ തേടാത്തതിനാലാണ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്.

  ഒറ്റയ്ക്ക്

  ഒറ്റയ്ക്ക്

  ഈ തീരുമാനത്തിന് തൊട്ടുപിന്നാലേയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് കനത്ത ആഘാതമുണ്ടാക്കുന്ന പ്രഖ്യാപനവുമായി അം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

  ഭാഗമാവില്ല

  ഭാഗമാവില്ല

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരായുള്ള പ്രതിപക്ഷ മുന്നണിയുടെ ഭാഗമാവില്ല. ഒരു മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രാപ്തമല്ലാത്തതിനാല്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കെജ്രിവാള്‍ പറഞ്ഞു.

  ഹരിയാനയിലും

  ഹരിയാനയിലും

  ലോകസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല വരാനിരിക്കുന്നു ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും എല്ലാം സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ദല്‍ഹിയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഹരിയാന വികസന കാര്യത്തില്‍ വളരെ പിന്നിലാണ്.

  ഡല്‍ഹിയില്‍

  ഡല്‍ഹിയില്‍

  ഡല്‍ഹിയില്‍ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ എഎപി സര്‍ക്കാറിന് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരാനായത്. പൂര്‍ണ്ണ സംസ്ഥാന പദവി ഇല്ലാതെയാണ് ഈ നേട്ടങ്ങള്‍ ആംആദ്മി സര്‍ക്കാര്‍ നിര്‍വഹിച്ചതെന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

  ഇനിയെന്ത്

  ഇനിയെന്ത്

  കെജ്രിവാളിന്റേയും ആംആദ്മി പാര്‍ട്ടിയുടേയും പിന്‍മാറ്റം പ്രതിപക്ഷ ഐക്യനിര എന്ന കോണ്‍ഗ്രസ് ലക്ഷ്യത്തിന് വന്‍തിരിച്ചടിയാണ്. മമത ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെജ്രിവാള്‍ മമതയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിക്ഷ ഐക്യ നിര രൂപീകരിക്കുമോ അതോ പ്രശ്‌നങ്ങള്‍ മറന്ന് എന്‍ഡിഎ നിരയില്‍ എത്തുമോ എന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

  English summary
  will not join opposition alliance for lok sabha polls- arvind kejriwal

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more