കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയിയുടെ ലഖ്‌നൊ രാജ്‌നാഥിനെ തുണക്കുമോ?

Google Oneindia Malayalam News

ദില്ലി: മൂന്ന് തവണ ഗാസിയാബാദില്‍ നിന്നും ലോക്‌സഭയിലെത്തിയ ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗിന് ഇത്തവണ മത്സരം ലഖ്‌നോയില്‍ നിന്നാണ്. സാക്ഷാല്‍ അടല്‍ ബിഹാരി വാജ്‌പേയുടെ കര്‍മഭൂമിയായിരുന്ന ലഖ്‌നൊ. സിറ്റി ഓഫ് നവാബ് എന്ന് വിളിപ്പേരുള്ള ഉത്തര്‍ പ്രദേശിന്റെ ഈ തലസ്ഥാന നഗരം 1991 ന് ശേഷം ഭാരതീയ ജനതാ പാര്‍ട്ടിയെ കൈവിട്ടിട്ടില്ല.

1991 മുതല്‍ അഞ്ച് തവണയാണ് അടല്‍ ബിഹാരി വാജ്‌പേയ് ലഖ്‌നൊവില്‍ നിന്നും വിജയിച്ചത്. 1991, 96, 98, 99, 2004 എന്നീ വര്‍ഷങ്ങളിലാണ് വാജ്‌പേയ് ലഖ്‌നൊവില്‍ നിന്നും ജയിച്ചത്. ഇതില്‍ മൂന്ന് തവണ വാജ്‌പേയ് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി. 98 ല്‍ 57ഉം 2004 ല്‍ 56 ഉം ശതമാനം വോട്ട് നേടിയായിരുന്നു ഇവിടെ ബി ജെ പിയുടെ വിജയം.

rajnathsingh

2009 ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വാജ്‌പേയ് മത്സരിക്കാനില്ല എന്ന് തീരുമാനിച്ചപ്പോള്‍ ലഖ്‌നോവില്‍ നറുക്ക് വീണത് ലാല്‍ജി ടണ്ഠനാണ്. വോട്ട് ശതമാനം കുത്തനെ കുറഞ്ഞെങ്കിലും ലഖ്‌നൊ ബി ജെ പിയെ കൈവിട്ടില്ല. കോണ്‍ഗ്രസിലെ റീത്ത ബഹുഗുണ ജോഷിയായിരുന്നു ടണ്ഠന് വെല്ലുവിളി ഉയര്‍ത്തിയത്. 2009 ല്‍ 41 സ്ഥാനാര്‍ഥികളാണ് ലഖ്‌നൊവില്‍ ഭാഗ്യം പരീക്ഷിച്ചത്.

ഇത്തവണയും റീത്ത ബഹുഗുണ ജോഷി തന്നെയാണ് കോണ്‍ഗ്രസിന് വേണ്ടി ലഖ്‌നൊവില്‍ മത്സരിക്കുന്നത്. പുതുതായി മണ്ഡലത്തിലെത്തുന്ന ബി ജെ പി അധ്യക്ഷനെ ലഖ്‌നൊ തുണക്കുമോ അതോ കൈവിടുമോ. ബി ജെ പിക്കും കോണ്‍ഗ്രസിനും പുറമേ ബി എസ് പിക്കും എസ് പിക്കും ലഖ്‌നൊവില്‍ ശക്തമായ സ്വാധീനമുണ്ട്. രാജ് നാഥ് സിംഗിന്റെ സിറ്റിംഗ് സീറ്റായ ഗാസിയാബാദില്‍ ജനറല്‍ വി കെ സിംഗാണ് ബി ജെ പിയുടെ സ്ഥാനാര്‍ഥി.

English summary
Will Rajnath Singh deliver development in Vajpayee's Lucknow?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X