ദുരാത്മാവ്‌, 'മന്ത്രവാദിനിയെ' തല്ലിക്കൊന്നു

  • Posted By:
Subscribe to Oneindia Malayalam

റായ്‌പ്പൂര്‍: മന്ത്രവാദിനിയെന്ന്‌ ആരോപിച്ച്‌ മദ്ധ്യവയസ്‌കയെ തല്ലിക്കൊന്നു. റായ്‌പ്പൂരിലാണ്‌ സംഭവം. ഉറങ്ങിക്കിടന്ന സ്‌ത്രീയെ വീടിന്‌ പുറത്തേയ്‌ക്ക്‌ വലിച്ചിഴച്ച ശേഷം തല്ലിക്കൊല്ലുകയായിരുന്നു. സ്‌ത്രീയുടെ അയല്‍വാസിയാണ്‌ കൊലപാതകത്തിന്‌ പിന്നില്‍. ഇയാളുടെ ഭാര്യ സഹോദരിയുടെ ദേഹത്തേയ്‌ക്ക്‌ സ്‌ത്രീ ദുരാത്മാവിനെ കടത്തിവിട്ടെന്ന്‌ ആരോപിച്ചായിരുന്നു കൊല.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ്‌ യുവാവിന്റെ ഭാര്യാ സഹോദരി അബോധാവസ്ഥയിലായത്‌. ഈ അവസ്ഥയില്‍ അയല്‍ക്കാരിയായ സ്‌ത്രീയുടെ പേര്‌ യുവതി ഇടയ്‌ക്കിടെ പറയുന്നുണ്ടായിരുന്നു. തന്റെ ബന്ധുവിന്‌ ഇത്തരത്തില്‌ സംഭവിയ്‌ക്കാന്‍ കാരണം അയല്‍ക്കാരികളുടെ ചെയ്‌തികളാകുമെന്ന്‌ യുവാവ്‌ വിശ്വസിച്ചു. തുടര്‍ന്ന്‌ ഇയാള്‍ അയല്‍ക്കാരിയുടെ വീട്ടിലേക്ക്‌ പോയി.

Crime

ഉറങ്ങുകയായിരുന്ന അവരെ വീടിന്‌ പുറത്തേയ്‌ക്ക്‌ വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചു. അയല്‍ക്കാരിയെ മര്‍ദ്ദിയ്‌ക്കും തോറും ഭാര്യ സഹോദരിയുടെ ആരോഗ്യനില മെച്ചപ്പെടുകയായിരുന്നെന്ന്‌ യുവാവ്‌ പറഞ്ഞു. തുടര്‍ന്ന്‌ ഇയാള്‍ മര്‍ദ്ദനം തുടരുകയും സ്‌ത്രീ മരിയ്‌ക്കുകയുമായിരുന്നു.

യുവാവിനെയും ഇയാളുടെ കുടുംബത്തിലെ നാല്‌ പേരെയും സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. താന്‍ ചെയ്‌ത തെറ്റില്‍ പ്രതിയ്‌ക്ക്‌ യാതൊരു കുറ്റബോധവുമില്ലെന്ന്‌ മാത്രമ്ല തെറ്റിനെ ന്യായീകരിയ്‌ക്കാനാണ്‌ യുവാവ്‌ ശ്രമിയ്‌ക്കുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു

English summary
'Witch' beaten to death to wake up woman
Please Wait while comments are loading...