കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ മാസത്തിനിടയിൽ ഇന്ത്യയിലെ ഈ ന​ഗരത്തിൽ നിന്ന് കയറ്റിയയച്ചത് 100 ദശലക്ഷം കോണ്ടം! വൻ ഡിമാന്റ്..

Google Oneindia Malayalam News

കോണ്ടത്തിന്റെ ഹബ്ബായി മാറിയ ഒരു നഗരത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരു കാലത്ത് വ്യവസായ മേഖലയില്‍ ഓട്ടോഹബ്ബ് ആയി അറിയപ്പെട്ടിരുന്ന ഈ നഗരം ഇപ്പോള്‍ അറിയപ്പെടുന്നത് കോണ്ടം കയറ്റുമതിയുടെ പേരിലാണ്. നേരത്തെ ബജാജ്, സ്‌കോഡ,
എന്‍ഡ്യൂറന്‍സ് ടെക്‌നോളജീസ് അടക്കം ഉള്ള വാഹന വ്യവസായ കമ്പനികളുടെ ആസ്ഥാനമായാണ് ഔറംഗബാദ് അറിയപ്പെട്ടിരുന്നത്.

എന്നാല്‍ പെട്ടാന്നിയിരുന്നു മാറ്റം ..ഇപ്പോൾ ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്ന കോണ്ടത്തിന്റെ എണ്ണം ദശലക്ഷക്കണക്കിനാണ്, വിശദമായി അറിയാം. ഒരു മാസത്തിനിടെ ഇവിടെ നിന്ന് കയറ്റുമതി ചെയ്ത കോണ്ടത്തിന്റെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും.. 100 ദശലക്ഷം കോണ്ടമാണ് ഔറംഗാബാദില്‍ നിന്ന് മാത്രം കയറ്റി അയച്ചത്. 36 രാജ്യങ്ങളിലേക്കാണ് ഇത്രയധികം കോണ്ടം കയറ്റുമതി ചെയ്തത്..

1

രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പത്ത് കോണ്ടം ഫാക്ടറികളില്‍ ആറെണ്ണവും ആസ്ഥാനം ആക്കിയിട്ടുള്ളത് ഔറംഗാബാദ് ആണ്. കേരളം തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കോണ്ടം നിര്‍മ്മാണത്തിന് ആവശ്യമായ റബ്ബര്‍ ഔറംഗബാദിലേക്ക് എത്തിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് ഔറംഗാബാദില്‍ നിന്നും ഇപ്പോൾ വലിയ തോതിൽ കോണ്ടം കയറ്റി അയക്കുന്നത്.

ഈ വ്യവസായത്തിലൂടെ പ്രതിവര്‍ഷം 200 കോടി മുതല്‍ 300 കോടി വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,

video: 'ഞാൻ ഇത് മുഴുവൻ വാങ്ങിയാൽ നിനക്ക് സന്തോഷമാകുമോ; സൈനബ് നിറഞ്ഞുചിരിച്ചുvideo: 'ഞാൻ ഇത് മുഴുവൻ വാങ്ങിയാൽ നിനക്ക് സന്തോഷമാകുമോ; സൈനബ് നിറഞ്ഞുചിരിച്ചു

2

ഔറംഗബാദില്‍ സ്ഥിതി ചെയ്യുന്ന 'കോണ്ടം ഇന്‍ഡസ്ട്രി' കാരണം രണ്ടായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കാമസൂത്ര മുതല്‍ നൈറ്റ് റൈഡേഴ്‌സ് വരെയുള്ള മിക്ക ബ്രാന്‍ഡുകളും ഔറംഗബാദിലാണ് നിര്‍മ്മിക്കുന്നത്. ഇതിനുപുറമെ, 40 മുതല്‍ 50 വരെ ഫ്ളേവേഴ്സിലുള്ള കോണ്ടം മറാത്ത്വാഡയുടെ നഗരത്തില്‍ തയ്യാറാക്കപ്പെടുന്നു.

3

റെയ്മണ്ട് ​ഗ്രൂപ്പിന്റെ കാമസൂത്രയാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കോണ്ടം ബ്രാൻഡ് എന്ന് അറിയപ്പെടുന്നത്.ഇവ ഔറംഗബാദിലും നിർമ്മിക്കപ്പെടുന്നു. 1991-ൽ ആയിരുന്നു കാമസൂത്ര കോണ്ടം വിപണിയിൽ എത്തുന്നത്. കമ്പനിയുടെ വാർഷിക ഉൽപ്പാദന ശേഷി 300 ദശലക്ഷം കോണ്ടം ആണ്. കഴിഞ്ഞ വർഷം കമ്പനി 320 ദശലക്ഷം കോണ്ടം നിർമ്മിച്ചു.

4

പ്രത്യേകിച്ച്, ഇന്ത്യയിലെ മിക്ക ചരക്കുകളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. റെയ്മണ്ട് ഗ്രൂപ്പിന്റെ കാമസൂത്ര കോണ്ടം മാത്രമാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. പ്രതിവർഷം 36 കോടി കോണ്ടം ചൈനയിലേക്ക് റെയ്മണ്ട് ഗ്രൂപ്പ് കയറ്റുമതി ചെയ്യുന്നുണ്ടെന്ന് കമ്പനി മാനേജർ ബാബു അയ്യർ പറഞ്ഞു

English summary
With in a month 100 million condoms exported from aurangabad to 36 country, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X