Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത ആശുപത്രിയിലായിട്ട് ഇത് പത്താം ദിവസം.. ഇപ്പോള്‍ തമിഴ്‌നാട് ഭരിക്കുന്നത് ആര്?

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായിട്ട് പത്ത് ദിവസങ്ങള്‍ പിന്നിടുന്നു. സെപ്തംബര്‍ 22 വ്യാഴാഴ്ചയാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവും എന്നാണ് ആദ്യം പറഞ്ഞത്. ജയലളിതയുടെ സ്ഥിതി ഗുരുതരമാണ് എന്ന് പുറത്ത് അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ജയലളിതയുടെ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നു.

Read Also: ജയലളിത മരിച്ചോ എന്ന് നമുക്കും ചോദിക്കാം.. പക്ഷേ അവര്‍ക്കൊരു സ്വകാര്യതയുണ്ട്.. അത് മറക്കരുത്!

എന്നാല്‍ ആളുകള്‍ ആശങ്കപ്പെടുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് ജയലളിതയ്ക്ക് എന്താണ് സംഭവിക്കുന്നത്. എന്താണ് അവരുടെ ആരോഗ്യസ്ഥിതി. രണ്ട് സംസ്ഥാന മുഖ്യമന്ത്രി ആശുപത്രിയില്‍ കിടക്കുമ്പോള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ. ആരാണ് തമിഴ്‌നാട് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്...

തമിഴ്‌നാട്ടില്‍ പ്രോക്‌സി ഭരണമോ

തമിഴ്‌നാട്ടില്‍ പ്രോക്‌സി ഭരണമോ

ജയലളിതയുടെ സുഹൃത്ത് ശശികല, ഉപദേശി ഷീല ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംസ്ഥാനത്ത് പ്രോക്‌സി ഭരണം നടത്തുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഡി എം കെ നേതാവ് എം കരുണാനിധി പറയുകയും ചെയ്തിരുന്നു.

ആരായിരിക്കണം ഇന്‍ ചാര്‍ജ്

ആരായിരിക്കണം ഇന്‍ ചാര്‍ജ്

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആശുപത്രിയിലായാല്‍ ആരായിരിക്കണം പിന്നെ തീരുമാനങ്ങള്‍ എടുക്കേണ്ടത്. കുഴപ്പം പിടിച്ച ഒരു ചോദ്യമാണ് ഇത്. കാവേരി വിഷയത്തില്‍ ജയലളിത നല്‍കിയ കാര്യങ്ങളാണ് യോഗത്തില്‍ പറഞ്ഞത് എന്നാണ് പാര്‍ട്ടി പറയുന്നത്. എന്ന് വെച്ചാല്‍ ഇപ്പോഴും ജയലളിത തന്നെയാണ് എന്നത് വ്യക്തം.

സാധാരണക്കാരന്റെ കാര്യം

സാധാരണക്കാരന്റെ കാര്യം

മുഖ്യമന്ത്രിയുടെ ആരോഗ്യവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും രണ്ടും സാധാരണ ജനങ്ങളുടെ വിഷയമാണ്. പ്രത്യേകിച്ച് വാട്‌സ് ആപ്പ് പോലുള്ള മാധ്യമങ്ങളില്‍ വികാരഭരിതമായ സന്ദേശങ്ങള്‍ പരക്കുന്ന സാഹചര്യത്തില്‍. ഇത് ജയലളിതയുടെ സ്വകാര്യതയാണ് എന്ന് ഭരണകക്ഷിയും അല്ല അറിയാനുള്ള തങ്ങളുടെ അവകാശമാണെന്ന് പ്രതിപക്ഷവും പറയുന്നു.

ആരാണ് പറയേണ്ടത്

ആരാണ് പറയേണ്ടത്

ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കണം എന്നാണ് എം കരുണാനിധി പറയുന്നത്. ആരാണിത് ചെയ്യേണ്ടത്. ആരോഗ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയാണ് ജയലളിതയുടെ ആരോഗ്യസ്ഥിതി അറിയിക്കേണ്ടത് എന്നാണ് ആവശ്യം.

ഗവര്‍ണറുടെ കയ്യില്‍

ഗവര്‍ണറുടെ കയ്യില്‍

എം കരുണാനിധി ആരോപിക്കുന്നത് ശശികലയും ഷാല ബാലകൃഷ്ണനും ചേര്‍ന്ന് പ്രോക്‌സി ഭരണം നടത്തുന്നു എന്നാണ്. അതേസമയം എ ഐ എ ഡി എം കെ പറയുന്നത് മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെല്ലാം ആശുപത്രിയില്‍ നിന്ന് തന്നെ ജയലളിത ചെയ്യുന്നുണ്ട് എന്നാണ്. ഗവര്‍ണറാണ് ഇക്കാര്യം വിലയിരുത്തേണ്ടത് എന്ന് വിദഗ്ധര്‍ പറയുന്നു

ഗവര്‍ണര്‍ക്ക് എന്ത് ചെയ്യാനാകും

ഗവര്‍ണര്‍ക്ക് എന്ത് ചെയ്യാനാകും

ഒരു ഉപദേശിയുടെ റോളാണ് ഗവര്‍ണര്‍ക്ക് കൈകാര്യം ചെയ്യാനുള്ളത് എന്നതാണ് വാസ്തവം. രാഷ്ട്രപതിയെ സ്ഥിതിഗതികള്‍ ധരിപ്പിക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാണ്. ജയലളിത സര്‍ക്കാര്‍ കാര്യങ്ങള്‍ നോക്കുന്നു എന്ന പാര്‍ട്ടിയുടെ അവകാശവാദം കണക്കിലെടുത്താല്‍, ആര്‍ട്ടിക്കിള്‍ 356 പോലുള്ള മറ്റൊരു സാധ്യതയുടെയും ആവശ്യകത ഇപ്പോള്‍ ഇല്ല എന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+