വരനെ വിവാഹവേദിയില്‍ നിന്ന് തോക്ക് ചൂണ്ടി പൊക്കി!! ആ 'മിടുക്കി'പിടിയില്‍!! യുവതി പറയുന്നത്...

  • Written By:
Subscribe to Oneindia Malayalam

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വിവാഹവേദിയില്‍ വച്ച് വരനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയും രണ്ടു യുവാക്കളും ചേര്‍ന്നാണ് ആളുകള്‍ നോക്കിനില്‍ക്കെ അശോദ് യാദവെന്ന യുവാവിനെ കടത്തിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.

യുവതി പറയുന്നു

വര്‍ഷ സാഹുയെന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താന്‍ വിവാഹവേദിയിലേക്കു തോക്കുമായിട്ടു പോയിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചാരണങ്ങള്‍ അസത്യമാണെന്നുമാണ് 25 കാരി പോലീസിനോട് പറഞ്ഞത്.

സംഭവം ഇങ്ങനെ

ചൊവ്വാഴ്ച രാത്രി എസ്‌യുവിയില്‍ വിവാഹവേദിയിലെത്തിയ യുവതിയും മറ്റു രണ്ടു പേരും വരന്റെ തലയ്ക്കു നേരേ തോക്ക് ചൂണ്ടി വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ തന്നെ പ്രേമിക്കുന്നുവെന്നും മറ്റൊരാളെ വിവാഹം ചെയ്ത് തന്നെ ചതിക്കുകയാണെന്നും താന്‍ ഇതിനു അനുവദിക്കില്ലെന്നും യുവതി പറഞ്ഞതായി ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു.

തട്ടിക്കൊണ്ടുപോയതല്ല

അശോക് യാദവിനെ താന്‍ തട്ടിക്കൊണ്ടുപോയതല്ലെന്നു വര്‍ഷ പോലീസിനോട് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമമാണ് അശോക് തനിക്കൊപ്പം വന്നതെന്നും യുവതി വ്യക്തമാക്കി. അതേസമയം, കാണാതായ അശോകിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

 ഇഷ്മില്ലാത്ത വിവാഹം

കുടുംബം നിശ്ചയിച്ച വിവാഹത്തില്‍ അശോകിനു താല്‍പ്പര്യമുണ്ടായിരുന്നില്ലെന്ന് വര്‍ഷ പറഞ്ഞു. ആ യുവതിയെ വിവാഹം കഴിക്കാന്‍ അശോക് തയ്യാറായിരുന്നില്ല. അശോക് മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വധുവിന്റെ കുടുംബത്തിനു അറിയാമായിരുന്നുവെന്നും വര്‍ഷ വെളിപ്പെടുത്തി.

എട്ടു വര്‍ഷമായി അറിയാം

അശോകും വര്‍ഷയും തമ്മില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി പരിചയമുണ്ടെന്നും ഒരേ സ്ഥലത്തു ജോലി ചെയ്തിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

English summary
A young woman who kidnapped a groom at gunpoint from his wedding has been arrested by the police.
Please Wait while comments are loading...