കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ മോഷ്ടാക്കളെ ബൈക്കില്‍ തൂങ്ങി പിന്തുടര്‍ന്ന് യുവതി പിടികൂടി!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ആരെങ്കിലും ബൈക്കില്‍ വന്ന് മൊബൈല്‍ ഫോണോ മറ്റോ തട്ടിപ്പറിച്ചുകൊണ്ടുപോയാല്‍ എന്തുചെയ്യും. പിന്നാലെ ഓടി നോക്കും. പോലീസില്‍ പരാതി കൊടുക്കും... ഇങ്ങനെ എന്തെങ്കിലുമാണ് സാധാരണ ഗതിയില്‍ ചെയ്യുക. എന്നാല്‍ ബെംഗളൂരുവിലെ ഫ്രേസര്‍ ടൗണില്‍ ഈ 26 കാരി കാണിച്ചത് അസാമാന്യ ധൈര്യമാണ്. മൊബൈല്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടി പോലീസില്‍ പിടിപ്പിച്ചു ഇവര്‍.

ഫ്രേസര്‍ ടൗണിലെ ആന്ധ്ര ബാങ്ക് റോഡില്‍ വെച്ചാണ് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടുപേര്‍ ബിന്ദുവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചത്. ആദ്യം ഒന്ന് പകച്ചുപോയെങ്കിലും ഒരു നിമിഷം കൊണ്ട് മനോധൈര്യം വീണ്ടെടുത്ത ബിന്ദു ബൈക്കിന്റെ ഹാന്‍ഡിലില്‍ പിടികൂടി. ബിന്ദുവിനെയും വലിച്ചുകൊണ്ട് ഏതാണ്ട് 150 മീറ്ററോളം മുന്നോട്ട് പോയ ബൈക്ക് ഒരു മതിലില്‍ ഇടിച്ച് മറിഞ്ഞുവീണു.

hief

ബൈക്ക് മറിഞ്ഞുവീണതോടെ പിന്നില്‍ ഇരുന്ന ആള്‍ ഫോണുമായി ഓടി രക്ഷപ്പെട്ടു. വണ്ടി ഓടിച്ചിരുന്ന ആളും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അടുത്തുള്ള കോണ്‍വെന്റിന്റെ മതില്‍ ചാടിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. മതില്‍ ചാടിയ ഇയാളെ അവിടെയുണ്ടായിരുന്ന കന്യാസ്ത്രീ പിടികൂടുകയായിരുന്നു. ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടുകയും മൊബൈല്‍ മോഷ്ടാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

പുലികേശി നഗര്‍ പോലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് മനസിലായി. ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഇവരുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലാണ്. ഫ്രേസര്‍ ടൗണിന് സമീപത്ത് ജോലി ചെയ്യുന്ന ഒരു ബ്യൂട്ടീഷനാണ് ബിന്ദു.

English summary
Woman hangs on to scooter, lands phone-snatcher in police net
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X