വീട്ടുകാര്‍ക്കൊപ്പം പെണ്ണുകാണാനെത്തി; ഇഷ്ടമല്ലെന്ന് അറിയിച്ചപ്പോള്‍ പെണ്‍കുട്ടിയെ വെടിവെച്ചു

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

ലക്‌നൗ: വീട്ടുകാര്‍ക്കൊപ്പം പെണ്ണുകാണാനെത്തിയ യുവാവ് പെണ്‍കുട്ടിയെയും സഹോദരിയെയും വെടിവെച്ചു. സംഭവത്തില്‍ പെണ്‍കുട്ടി മരിക്കുകയും സഹോദരിക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ബദായൂനിലാണ് സംഭവം. സംഭവത്തിനുശേഷം പ്രതി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്.

രാംനാഥ് കോളനിയിലെ ലൗലി മിശ്ര(18)യാണ് കൊല്ലപ്പെട്ടത്. ഖേര ജലാല്‍പൂര്‍ സ്വദേശി അമിത് ആണ് വെടിവെച്ചതെന്ന് പോലീസ് സൂപ്രണ്ട് ചന്ദ്ര പ്രകാശ് അറിയിച്ചു. കഴിഞ്ഞദിവസം സഹോദരന്‍ സുമിത്, രണ്ടു സഹോദരിമാര്‍ എന്നിവര്‍ക്കൊപ്പമാണ് പതിനെട്ടുകാരനായ സുമിത് അമ്മാവന്റെ വീട്ടില്‍ താമസിച്ചിരുന്ന ലൗലിയെ പെണ്ണുകാണാനെത്തിയത്.

shoot5

എന്നാല്‍, സുമിത്തിനെ നേരത്തെ അറിയാവുന്ന ലൗലി വിവാഹ അഭ്യര്‍ഥന നിരസിക്കുകയായിരുന്നു. ഇതോടെ കുപിതനായ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് ലൗലിയെ വെടിവെച്ചു. തടയാന്‍ ശ്രമിച്ച സഹോദരിക്കും വെടിയേറ്റു. ലൗലി വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ വെടിവെച്ചുകൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയാണ് അമിത് സ്ഥലത്തെത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചത് 3405 യുവാക്കള...ഭീതി പടര്‍ത്തി 'പകടുവാ വിവാഹ്'

English summary
Woman in UP shot dead allegedly for rejecting marriage proposal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്