കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരില്‍നിന്നും പീഡനം,കുഞ്ഞുമായി ദമ്പതികള്‍ ട്രെയിനില്‍ നിന്നും ചാടി

  • By Sruthi K M
Google Oneindia Malayalam News

അലിപുര്‍ദൂര്‍: 27കാരിയായ യുവതിയും 32കാരനായ യുവാവും പത്തുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ട്രെയിനില്‍ നിന്നും ചാടി. ട്രെയിനില്‍ കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ദമ്പതികള്‍ കുഞ്ഞുമായി ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയത്. ബംഗാളിലെ അലിപുര്‍ദൂരിലാണ് അപകടം നടക്കുന്നത്.

ട്രെയിനില്‍ നിന്നും ചാടി പരിക്കേറ്റ ദമ്പതികളെയും കുഞ്ഞിനെയും റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടക്കുന്നത് രാത്രിയിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. റെയില്‍വെ അധികൃതര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് പറയുമ്പോഴും സമാനമായ സംഭവമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അലിപുര്‍ദൂരിലെ റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

train

ഈ സ്ത്രീയുടെ ചികിത്സ തുടരുന്നതിനിടെയാണ് ഇതേസ്ഥലത്ത് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. ഗാസിയാബാദിലെ ഇഷ്ടിക ചൂളയില്‍ ജോലിചെയ്യുന്ന ദമ്പതികളാണ് ഇപ്പോള്‍ ട്രെയിനില്‍ നിന്നും ചാടിയിരിക്കുന്നത്. കൂച്ച്‌ബേഹാര്‍ ജില്ലയില്‍നിന്നും ഗാസിയാബാദിലേക്കുള്ള യാത്രക്കിടെയാണ് ഇവര്‍ക്ക് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.

പുറത്തേക്ക് ചാടിയ ദമ്പതികള്‍ വീണത് വനത്തിലായിരുന്നു. ചാടിയ ഇവര്‍ പരിക്കുകളോടെ രണ്ട് കിലോമീറ്ററോളം നടക്കുകയും ചെയ്തു. ഇതിനിടയില്‍ വനപാലകര്‍ ഇവരെ കാണുകയും റെയില്‍വെ സ്റ്റേഷനെ വിവരം അറിയിക്കുകയുമായിരുന്നു. 10,12 പേര്‍ തങ്ങളെ ആക്രമിച്ചെന്നാണ് ദമ്പതികള്‍ പോലീസിനോട് പറഞ്ഞത്. ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇവര്‍ ട്രെയിനില്‍ നിന്നും ചാടിയത്.

English summary
A 27-year-old woman jumped out of a moving train with her 10-month-old baby and husband after she was allegedly molested by a group of inebriated co-passengers in West Bengal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X