കുട്ടികളുടെ ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട അയല്‍ക്കാരുടെ തര്‍ക്കം സ്ത്രീയുടെ ജീവനെടുത്തു

  • Posted By:
Subscribe to Oneindia Malayalam

ഭിവാണ്ടി: കുട്ടികള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ അപകടം പതിവാകുന്നതായികാട്ടി അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം ഒരു സ്ത്രീയുടെ ജീവനെടുത്തു. മഹാരാഷ്ട്രയിലെ ഭിവാണ്ടി താലൂക്കില്‍ ബോറിവിലി ഗ്രാമത്തിലായിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. കുട്ടികള്‍ വൈകിട്ട് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സമീപത്തെ വീട്ടിലെ സ്ത്രീയ്ക്ക് പന്തുകൊണ്ടിരുന്നു. രാത്രിയില്‍ കുട്ടിയുടെ വീട്ടിലെത്തി സ്ത്രീയും ഭര്‍ത്താവും രക്ഷിതാക്കളോട് പരാതി പറഞ്ഞതാണ് വാക് തര്‍ക്കത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

suicide

മാല്‍തി സവാര്‍ (48), ഭര്‍ത്താവ് സുരേഷ് സവാര്‍ (50) എന്നിവരാണ് കുട്ടിയുടെ രക്ഷിതാക്കളോട് പരാതി പറയാനെത്തിയത്. എന്നാല്‍, വിഷയം സംസാരിച്ച് പരിഹരിക്കുന്നതിനുപകരം ഇരുകൂട്ടരും തര്‍ക്കമായതോടെ കുട്ടിയുടെ പിതാവ് ഗോവിന്ദ് ഗോര്‍പദെ വീട്ടിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ കത്തികൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആക്രമണത്തിരയായ ഭര്‍ത്താവും മാരകമായ പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഗോവന്ദ് രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.


English summary
Woman killed in petty quarrel with neighbour over his son playing cricket
Please Wait while comments are loading...