പെണ്‍കുഞ്ഞിന്റെ ജനനത്തിന് കാത്തിരുന്ന യുവതി ആണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ ചെയ്തത് കൊടുംക്രൂരത...
ഹൈദരാബാദ്: പെണ്‍കുട്ടികളെ ആഗ്രഹിക്കാത്തവരാണ് കൂടുതല്‍ സ്ത്രീകളും. പെണ്‍കുട്ടികള്‍ ജനിച്ചാല്‍ തെരുവുകളില്‍ ഉപേക്ഷിക്കുന്ന പ്രവണതയും ഇപ്പോള്‍ കൂടുതലാണ്.
മൂന്നാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞിന് വേണ്ടി കാത്തിരുന്ന യുവതിയ്ക്ക് പിറന്നത് ആണ്‍കുഞ്ഞായിരുന്നു. 24 ദിവസം പ്രായമായ കുഞ്ഞിനോട് യുവതി കാട്ടിയ ക്രൂരത ഇതായിരുന്നു.

പെണ്‍കുഞ്ഞിന് വേണ്ടി കാത്തിരുന്നു
പൂര്‍ണിമ എന്ന യുവതിയാണ് പെണ്‍കുഞ്ഞിന് വേണ്ടി കാത്തിരുന്നത്. ഇവരുടെ മൂത്ത രണ്ട് കുട്ടികളും ആണ്‍കുട്ടികളാണ്. മൂന്നാമത്തെ തവണ പെണ്‍കുഞ്ഞാകും എന്ന പ്രതീക്ഷയിലാണ് കാത്തിരുന്നത്.

ജനിച്ചത് ആണ്‍കുഞ്ഞ്
പ്രതീക്ഷകള്‍ തെറ്റിച്ച് ജനിച്ചത് ആണ്‍കുഞ്ഞ് തന്നെയായിരുന്നു.

കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമം
കുഞ്ഞിനെ കുട്ടികള്‍ ഇല്ലാത്തവര്‍ക്കോ ബന്ധുകള്‍ക്കോ നല്‍കാന്‍ യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടുക്കാര്‍ സമ്മതിച്ചില്ല. പിന്നീട് കുട്ടിയില്‍ നിന്നും അകന്നാണ് യുവതി കഴിഞ്ഞിരുന്നത്.

കൊലപാതകം
24 ദിവസം പ്രായമായ കുട്ടിയുടെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ മോഷണത്തിന്റെ കഥയും പറഞ്ഞു.

പോലിസിനോട് പറഞ്ഞത്
യുവതിയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ എത്തിയ യുവാക്കള്‍ റോഡില്‍ വെച്ച് മുഖത്ത് എന്തോ സ്‌പ്രേ ചെയ്തു എന്നും, ബോധം തിരിച്ചു കിട്ടുമ്പോള്‍ കുഞ്ഞ് റോഡില്‍ കിടക്കുകയായിരുന്നു എന്നുമാണ് പറഞ്ഞത്.

അന്വേഷണത്തില്‍
റോഡില്‍ രക്തത്തിന്റെ അടയാളം കാണാതതാണ് കേസില്‍ വഴിത്തിരിവായത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യല്ലില്‍ യുവതി കുറ്റം സമ്മതിച്ചു.












Click it and Unblock the Notifications