ഭർത്താവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു, കൂട്ടുനിന്നത് ഭർതൃസഹോദരൻ; പിടിയിലായി...

  • Posted By: Desk
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഭർത്താവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കച്ചേഗുഡ സ്വദേശിനി ദേവപാലി യമുന(30)യെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ പങ്കാളികളായ യമുനയുടെ സഹോദരനെയും ഭർതൃസഹോദരന്മാരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ഷക്കീലയുടെ മൃതദേഹം തിടുക്കത്തിൽ കബറടക്കി! ഇനി പുറത്തെടുക്കാനാകില്ലെന്ന് പള്ളിക്കമ്മിറ്റി... പോസ്റ്റ്മോർട്ടം നിർബന്ധമെന്ന് പോലീസ്.. ചെന്നിത്തല ഇടപെട്ടിട്ടും പരിഹാരമായില്ല...

അസമയത്ത് മകളുടെ മുറിയിൽ നിന്ന് എന്തോ ശബ്ദം! കണ്ടത് കാമുകനെയും; വഴക്കിനിടെ പിതാവിന് ദാരുണാന്ത്യം...

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് യെമുന പോലീസിൽ പരാതി നൽകുന്നത്. പിന്നീട് ദിവസങ്ങൾക്ക് ശേഷം യെമുനയുടെ ഭർത്താവ് ശ്രീനിവാസിനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

സംശയം...

സംശയം...

മോഷണക്കേസുകളിൽ പ്രതിയായ ശ്രീനിവാസ് എന്തിനുവേണ്ടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസിന്റെ സംശയം. ഈ സംശയത്തെ തുടർന്നാണ് കേസിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്. പിന്നീട് നടത്തിയ പരിശോധനകളിലും അന്വേഷണത്തിലും മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞു.

ചോദ്യം ചെയ്യൽ...

ചോദ്യം ചെയ്യൽ...

ശ്രീനിവാസിന്റെ മിസ്സിങ് കേസ് ദിവസങ്ങൾക്കുള്ളിൽ കൊലപാതക കേസായതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് യമുനയെയും ബന്ധുക്കളെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. എന്നാൽ അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും സത്യം വെളിപ്പെടുത്താൻ യമുന തയ്യാറായില്ലെന്നാണ് പോലീസ് പറഞ്ഞത്.

എല്ലാം വെളിപ്പെടുത്തി...

എല്ലാം വെളിപ്പെടുത്തി...

അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ മാത്രമാണ് യമുനയെ പോലീസ് ചോദ്യം ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണമെല്ലാം അതീവരഹസ്യമായിരുന്നു. തുടർന്ന് എല്ലാ തെളിവുകളും ലഭിച്ചതോടെ യമുനയെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു.

ആദ്യ വിവാഹം...

ആദ്യ വിവാഹം...

കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവിച്ചകാര്യങ്ങളെല്ലാം യമുന പോലീസിനോട് വെളിപ്പെടുത്തിയത്. 16 വർഷം മുൻപാണ് കിഷൻ എന്നയാളെ യമുന ആദ്യമായി വിവാഹം കഴിക്കുന്നത്. പിന്നീട് ജോലി തേടി ഇരുവരും ഹൈദരാബാദിലെത്തി. ഇതിനിടെ ശ്രീനിവാസുമായി യമുന അടുത്തിലായി. തുടർന്ന് മൂന്നു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് യമുന ശ്രീനിവാസിനൊപ്പം ജീവിക്കാൻ തുടങ്ങി.

മദ്യപിക്കാൻ പണം...

മദ്യപിക്കാൻ പണം...

എന്നാൽ വിവാഹം കഴിഞ്ഞതോടെ ശ്രീനിവാസിന്റെ സ്വഭാവം മാറി. മദ്യപിച്ചെത്തുന്ന ഭർത്താവ് തന്നെയും മക്കളെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് യമുന പോലീസിനോട് പറഞ്ഞത്. പീഡനം സഹിക്കവയ്യാതായതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് സഹോദരനോടും തന്നോട് അടുപ്പമുള്ള ഭർതൃസഹോദരന്മാരോടും കാര്യം പറഞ്ഞു. പിന്നീട് ഇവർ മൂവരും ചേർന്ന് ശ്രീനിവാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയും ചെയ്തു.

പോലീസിൽ...

പോലീസിൽ...

മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് യമുന പോലീസിൽ പരാതി നൽകിയത്. ആദ്യഘട്ടത്തിൽ യമുനയെ സംശയിക്കാതിരുന്ന പോലീസ് സംഘം, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യമുനക്കെതിരായ തെളിവുകൾ കണ്ടെത്തിയത്.

 തെലങ്കാനയിൽ...

തെലങ്കാനയിൽ...

സമാനരീതിയിലുള്ള നാല് സംഭവങ്ങളാണ് മൂന്നാഴ്ചയ്ക്കിടെ തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലു കേസുകളിലും ഭാര്യമാരുടെ കൈകളാലാണ് ഭർത്താക്കന്മാർ കൊല്ലപ്പെട്ടത്. കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു ഇവർ ഭർത്താക്കന്മാരെ കൊലപ്പെടുത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Woman, kin held for murdering husband in hyderabad.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്