കാമുകന്റെ സഹായത്തോടെ 36കാരി ഭർത്താവിനെയും 3 മക്കളെയും കൊന്നു.. ഇവളൊരു ഭാര്യയാണോ, ഇവളൊരു അമ്മയാണോ??

  • Posted By: Kishor
Subscribe to Oneindia Malayalam

ജയ്പൂർ: കാമുകന്റെ സഹായത്തോടെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ 36 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 46കാരനായ ഭര്‍ത്താവിനെയും മൂന്ന് മക്കളെയുമാണ് ഇവർ കൊലപ്പെടുത്തിയത്. കാമുകനുമായുള്ള അവിഹിതബന്ധം പുറത്തറിഞ്ഞതിനെ തുടർന്നാണ് 36കാരിയായ സന്തോഷ് ഈ ക്രൂരകൃത്യത്തിന് ഒരുങ്ങിയതത്രെ.

ട്രോളുകള്‍ക്ക് നിലവാരം വേണമെന്ന് പറഞ്ഞ കുമ്മനം രാജശേഖരനെ സോഷ്യൽ മീഡിയ ട്രോളി കൊല്ലുന്നു, ഈ ട്രോളന്മാരുടെ ഒരു കാര്യം!!

ഇഷ്ടമില്ലാത്ത വിവാഹജീവിതം

ഇഷ്ടമില്ലാത്ത വിവാഹജീവിതം

സന്തോഷും ഭർത്താവും തമ്മിൽ പത്ത് വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ട്. സന്തോഷിന് ഇപ്പോൾ 36 വയസ്സാണ്. ഭർത്താവ് ബൻവാരി ശർമയ്ക്ക് 46ഉം. 1999ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. ഈ വിവാഹബന്ധത്തിൽ സന്തോഷ് തൃപ്തയായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകൾ.

പുതിയ ബന്ധം

പുതിയ ബന്ധം

സമയം പോകാനായി സന്തോഷ് വീടിന് തൊട്ടടുത്തുള്ള ഒരു ക്ലാസിൽ തായ്ക്കൊണ്ടോ പഠിക്കാൻ പോയിരുന്നു. അവിടെ നിന്നും ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ഹനുമാൻ പ്രസാദ്. ഇവരുടെ അടുപ്പം ക്രമേണ പ്രണയമായി മാറുകയായിരുന്നു. ഭർത്താവിൽ നിന്നും കിട്ടാത്ത സ്നേഹം സന്തോഷിന് ഇയാളിൽ നിന്നും കിട്ടി.

വീട്ടിൽ വിവരം അറിഞ്ഞു

വീട്ടിൽ വിവരം അറിഞ്ഞു

എന്നാൽ സന്തോഷിന്റെ ഭർത്താവ് ബൻവാരി ശർമയും മൂത്ത മകനും ഈ ബന്ധത്തെക്കുറിച്ച് അറിയുകയുണ്ടായി. ഇവർ ഇക്കാര്യം സന്തോഷിനോട് ചോദിക്കുകയും ചെയ്തു. ഹനുമാൻ പ്രസാദിനെ കാണുന്നതിൽ നിന്നും ബന്ധപ്പെടുന്നതിൽ നിന്നും ഇവർ സന്തോഷിനെ വിലക്കുകയും ചെയ്തു

തുടർന്ന് കൊലപാതകം

തുടർന്ന് കൊലപാതകം

കാമുകനായ ഹനുമാൻ പ്രസാദിനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെയും മൂന്ന് മക്കളെയും കൊലപ്പെടുത്താനായിരുന്നു സന്തോഷിന്റെ തീരുമാനം. ഇതിന് കാമുകൻ സഹായിക്കുകയും ചെയ്തു. ഭർത്താവിനും മക്കൾക്കും ഭക്ഷണത്തിൽ ഉറക്കഗുളികകൾ പൊടിച്ചുചേര്‍ത്ത് സന്തോഷ് അവരെ മയക്കി.

കാമുകനും കൊലയാളികളും

കാമുകനും കൊലയാളികളും

പിന്നീട് സന്തോഷ് കാമുകനായ ഹനുമാൻ പ്രസാദിനെ വിളിച്ചുവരുത്തി. രണ്ട് പ്രൊഫഷണല്‍ കില്ലേഴ്സിനൊപ്പമായിരുന്നു ഇയാൾ വന്നത്. ഉറങ്ങിക്കിടന്ന ഭർത്താവിനെയും കുട്ടികളെയും ഇവർ കൊലപ്പെടുത്തി. സംഭവത്തിന് സാക്ഷിയായ സന്തോഷിൻറെ മരുമകളെയും ഇവർ കൊലപ്പെടുത്തി.

പണവും വാഹനവും

പണവും വാഹനവും

കൊലപാതകികൾക്ക് രക്ഷപ്പെടാനുള്ള സ്കൂട്ടറും മൂവായിരം രൂപയും സന്തോഷ് തന്നെയാണത്രെ കൊടുത്തത്. റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടർ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഓട്ടോറിക്ഷയിൽ വിവിധ സ്ഥലങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവസാനം പോലീസിന്റെ പിടിയിലാകുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
36-year-old woman plotted the murder of her husband and her children with the help of her lover

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്