Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിയുടെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; വീട്ടമ്മയും കാമുകനും അറസ്റ്റില്‍

ലക്‌നൗ: കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുപത്തിയൊന്നുകാരിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിനടുത്തുള്ള നിഥി, കുല്‍ദീപ്, ജസ്വന്ത്, സൂരജ് എന്നിവരണാണ് അറസ്റ്റിലായത്. നിഥിയുടെ സഹോദരന്റെ മകനായ അഞ്ചുവയസുകാരന്‍ കേശവ് ശുക്ലയാണ് കൊല്ലപ്പെട്ടത്.

റായ്ബറേലിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ഒരു കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ലക്‌നൗവിനടുത്തുള്ള കുട്ടിയുടെ വീട്ടില്‍ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം ബന്ധപ്പെട്ടിരുന്നു.

rape

അമ്മൂമ്മയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പുറത്തുപോയപ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ജസ്വന്ത് ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇയാള്‍ നിഥിയുടെ കാമുകനാണ്. കണ്ണിന് കാഴ്ചയില്ലാത്ത ആശിഷ് ശുക്ലയുടെ ഭാര്യയാണ് നിഥി. ജസ്വന്തുമായുള്ള പ്രണയമാണ് ക്രിമിനല്‍സംഘത്തിനൊപ്പം കൂടാന്‍ പ്രേരണയായത്.

വീട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട കുട്ടിയായിരുന്നു കേശവ്. കുടുംബാംഗങ്ങളിലെ ഏക ആണ്‍തരിയായതിനാല്‍ കുട്ടിയോട് അമിതമായ വാത്സല്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മോചനദ്രവ്യം ആവശ്യപ്പെടുകയാണെങ്കില്‍ ഉടന്‍ ലഭിക്കുമെന്ന് നിഥി മറ്റുള്ളവരെ ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+