Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം: 20കാരിയുടെ ആമാശയം പുറത്തുവന്നു, സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ്!!

കൊൽക്കത്ത: പശ്ചിമബംഗാളിൽ‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി . സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. പോലീസ് നല്‍കുന്ന വിവരം അനുസരിച്ച് 20 വയസ്സിനടുത്ത് പ്രായമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായിട്ടുള്ളത്. സൗത്ത് ദിന്‍ജാപൂരിലെ ഒരു പാലത്തിനടയിൽ വച്ച് 18 മണിക്കൂറോളം പീഡനത്തിനിരയാക്കിയെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം. ആശുപത്രിയിൽ‍ പ്രവേശിപ്പിച്ച പെൺകുട്ടി ഇപ്പോൾ മാൽഡ മെഡിക്കൽ‍ കോളേജ് ആശുപത്രിയിൽ‍ ചികിത്സയില്‍ കഴിയുകയാണ്. ഫെബ്രുവരി 18നായിരുന്നു സംഭവം.

കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വനിതാ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പെൺകുട്ടിയ്ക്ക് ബന്ധുക്കളില്ലെന്നും അനാഥയാണെന്നും വനിതാ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. കുട്ടിയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സംഘടനകൾ‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ‍ മമതാ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധി പ്രസ്താവനകൾ നടത്തുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്നും പ്രതിപക്ഷ പാർട്ടികൾ‍ ചൂണ്ടിക്കാണിക്കുന്നു.

കണ്ടെത്തിയത് യാത്രക്കാരൻ

കണ്ടെത്തിയത് യാത്രക്കാരൻ

പാലത്തിന് സമീപത്ത്കൂടി പോയ വഴിയാത്രക്കാരനാണ് അബോധാനസ്ഥയിലുള്ള പെൺകുട്ടിയെ കണ്ടത്. പീഡനത്തെ തുടർന്ന് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയതിനെ തുടർന്ന് പെണ്‍കുട്ടിയുടെ ആമാശയം പുറത്തുവന്ന നിലയിലായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാമു സോറനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

പോലീസിൽ പരാതി

പോലീസിൽ പരാതി

അബോധാവസ്ഥയിൽ കണ്ട പെൺകുട്ടിയുടെ മുഖത്ത് വെള്ളം തളിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെന്നും ആമാശയം പുറത്തുവന്ന നിലയിലായിരുന്നുവെന്നും പരാതിക്കാരൻ പരാതിയിൽ സൂചിപ്പിക്കുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശിവരാത്രി ആഘോഷങ്ങൾ കഴി‍ഞ്ഞ് മടങ്ങുന്നവഴി ഫെബ്രുവരി 17നാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടതെന്നും പോലീസ് പറയുന്നു.

തട്ടിക്കൊണ്ടുപോയി പീഡ‍ിപ്പിച്ചു

തട്ടിക്കൊണ്ടുപോയി പീഡ‍ിപ്പിച്ചു

ദേഹാബന്ധ് സ്വദേശിയായ രാം പ്രഭേഷ് ശർമയും മറ്റ് ചിലരും ചേർ‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായികരുന്നുവെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പീഡനത്തിന് ശേഷം ലോഹദണ്ഡ് ജനനേന്ദ്രീയത്തിലേയ്ക്ക് കുത്തിയിറക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയെ ഉദ്ധരിച്ച് ഡോക്ടർമാർ‍ പറയുന്നു. പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടതായി വ്യക്തമാക്കിയ മെഡിക്കൽ‍ സൂപ്രണ്ട് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശ സ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്നും പറയുന്നു. ചികിത്സയോട് പെൺകുട്ടിയുടെ ശരീരം പ്രതികരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 സംഭവം പൂഴ്ത്താൻ ശ്രമിച്ചു

സംഭവം പൂഴ്ത്താൻ ശ്രമിച്ചു

20കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം സര്‍ക്കാർ ഇടപെട്ട് മൂടിവെയ്ക്കാൻ ശ്രമിച്ചതായി സിപിഐഎം ജില്ലാ സെക്രട്ടറി നാരായൺ ബിശ്വാസ് ആരോപിക്കുന്നു. 24 മണിക്കൂറിലധികം സമയമെടുത്താണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ബിശ്വാസ് ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+