കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ പറ്റിച്ച് സര്‍ക്കാര്‍ ജോലി

  • By Meera Balan
Google Oneindia Malayalam News

ജയ്പ്പൂര്‍: ആശ്രിത നിയമന തട്ടിപ്പ്, സ്ത്രീയ്ക്ക് ജോലി നഷ്ടമായി. കഴിഞ്ഞ 27 വര്‍ഷമായി ഇവര്‍ ആശ്രിത നിയമനം വഴി ജോലി തരപ്പെടുത്തി സര്‍ക്കാരിനെ കബളിപ്പിയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിയിലിരിയ്‌ക്കെ ഭര്‍ത്താവ് മരിച്ച സാഹചര്യത്തിലാണ് സ്ത്രീയ്ക്ക് ആശ്രിത നിയമനം വഴി ജോലി ലഭിച്ചത്. എന്നാല്‍ തങ്ങളുടെ കുടംബത്തില്‍ ആര്‍ക്കും തന്നെ ആശ്രിത നിയമനം ലഭിച്ചില്ലെന്ന് കാട്ടി സ്ത്രീ മകനും സര്‍ക്കാര്‍ ജോലി തരപ്പെടുത്തി.

ഫൂല്‍വതി (58) ആണ് ആശ്രിത നിയമനം വഴി തനിയ്ക്കും മകനും ജോലി തരപ്പെടുത്തിയത്. 1986 ലാണ് ബണ്ടിയില്‍ ജൂനിയര്‍ എഞ്ചിനീയറായിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് മരിയ്ക്കുന്നത്. 1987 ല്‍ ആശ്രിത നിയമനം വഴി സ്ത്രീയ്ക്ക് ജോലി ലഭിച്ചു. ഝുന്‍ഝുനിവിലെ ജില്ലാ പഞ്ചായത്തില്‍ എല്‍ഡി ക്ളര്‍ക്കായി നിയമനംലഭിച്ചു.

Jaipur

ജോലി കിട്ടിയ ശേഷം തനിയ്‌ക്കോ തന്‌റെ കുടംബത്തിനോ ആശ്രിത നിയമം വഴി ജോലി ലഭിച്ചില്ലെന്നും തന്റെ മകന് ഇതിന് അര്‍ഹതയുണ്ടെന്നും കാട്ടി സ്ത്രീ സത്യവാങ്മൂലം നല്‍കി. തുടര്‍ന്ന് കാര്‍ഷികവകുപ്പില്‍ എല്‍ഡി കഌക്കായി സ്ത്രീയുടെ മകനും ജോലി ലഭിച്ചു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്ത്രീ നടത്തിയ തട്ടിപ്പ് സഹപ്രവര്‍ത്തക അറിയുന്നത്. ഈ വിവരം അവര്‍ മേലുദ്യോഗസ്ഥരെ അറിയിക്കുകയും സ്ത്രീയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനൊരുങ്ങുകയും ചെയ്തു. 2010 ലാണ് സ്ത്രീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വഞ്ചനാ കുറ്റത്തിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
A 58-year-old woman who got a government job on compassionate ground was terminated from services after 27 years when it was found that she also got her son a government job on same grounds through fraudulent means.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X