എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ യുവതിയുടെ വസ്ത്രമഴിപ്പിച്ച് അപമാനിച്ചു, അതും ഒന്നും രണ്ടും തവണയല്ല
മുംബൈ: ഭിന്നശേഷിയുള്ള യുവതിയുടെ വസ്ത്രം എയര്‍പോര്‍ട്ട് അധികൃതര്‍ 10 തവണ അഴിപ്പിച്ചു. മുംബൈ സ്വദേശിയായ അന്‍താര ടെലങ്ക് എന്ന 24 കാരിയുടെ വസ്ത്രമാണ് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അഴിപ്പിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്ര ചെയ്യാനായി മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സംഭവം ഇങ്ങനെ, 18 വയസ്സില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് യുവതിക്ക് കാല്‍ നഷ്ടമായി. പിന്നീട് കൃത്രിമ കാല്‍ വച്ചു പിടിപ്പിക്കുകയായിരുന്നു. താന്‍ എന്തെങ്കിലും തരത്തിലുള്ള സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നുണ്ടോ എന്നറിയാന്‍ മുറിയില്‍ കൊണ്ടുപോയി യുവതിയുടെ വസ്ത്രമഴിപ്പിച്ച് കൃത്രിമ കാല്‍ പരിശോധിക്കുകയായിരുന്നു.
എന്നാല്‍ താന്‍ യാത്ര ചെയ്ത മറ്റു എയര്‍പോര്‍ട്ടുകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടയിട്ടില്ല. എക്‌സ്‌പ്ലോസിവ് ട്രേസ് ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് കൃത്രിമകാല്‍ പരിശോധിക്കുന്നത്. എന്നാല്‍ മുംബൈ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തന്നെ അപമാനിക്കുകയായിരുന്നുവെന്ന് അന്‍താര പറയുന്നു.

വസ്ത്രമഴിപ്പിച്ചത്
ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാനായി മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴായിരുന്നു ഭിന്നശേഷിയുള്ള യുവതിയുടെ വസ്ത്രം അഴിപ്പിച്ചത്.

വസ്ത്രം അഴിപ്പിച്ചതിന് പിന്നില്‍
മുംബൈയില്‍ നിന്നും ബെംഗുളൂരുവിലേക്കുള്ള യാത്രയ്ക്കിടയില്‍ യുവതി സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നുണ്ടോയെന്ന് എന്നറിയാന്‍ മുറിയില്‍ കൊണ്ടുപോയി കൃത്രിമ കാല്‍ പരിശോധിക്കുകയായിരുന്നു.

കാല്‍ നഷ്ടപ്പെട്ടത്
18 ാം വയസ്സിലുണ്ടായ അപകടത്തെ തുടര്‍ന്ന് യുവതിയുടെ കാല്‍ നഷ്ടപ്പെടുകയായിരുന്നു. പിന്നീട് കൃത്രിമ കാല്‍ വച്ച് പിടിപ്പിക്കുകയായിരുന്നു.

അധികൃതരുടെ കാടത്തം
താന്‍ യാത്ര ചെയ്ത മറ്റു എയര്‍പോര്‍ട്ടുകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടയിട്ടില്ല. എക്‌സ്‌പ്ലോസിവ് ട്രേസ് ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് കൃത്രിമകാല്‍ പരിശോധിക്കുന്നത്. എന്നാല്‍ മുംബൈ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തന്നെ അപമാനിക്കുകയായിരുന്നുവെന്ന് അന്‍താര പറയുന്നു.

എയര്‍പോട്ടില്‍ നടന്നത്
ബെംഗളൂരുവില്‍ ആറുമണിക്കുള്ള വിമാനത്തില്‍ പോകാനായി താന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. എന്നാല്‍ അഞ്ചുമണിയോടെ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്ന താന്‍ തന്റെ കൃത്രിമ കാലിന്റെ വിവരം എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മുറിയില്‍ കൊണ്ടുപോയി വസ്ത്രമഴിപ്പിച്ച് കാല്‍ പരിശോധിക്കുകയായിരുന്നു.

വസ്ത്രമഴിപ്പിക്കുന്നത് 10 ാം തവണ
മുംബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തപ്പോഴെല്ലാം ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് 10 ാം തവണയാണ് വസ്ത്രമഴിപ്പിക്കുന്നതെന്നും അന്‍താര പറയുന്നു.

പരാതി നല്‍കി
വസ്ത്രമഴിപ്പിച്ചതുമായി ബന്ധപ്പെട്ട് താന്‍ എയര്‍പോര്‍ട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേസമയം സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡെപ്യൂട്ടി കമാന്റ് പറയുന്നുത് ഇതുവരെ യുവതിയുടെ പരാതി ലഭിച്ചിട്ടില്ലെന്നാണ്.

മോശമായി പെരുമാറില്ല
സിറ്റി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് നല്ല ട്രെയിനിംഗ് ആണ് നല്‍കുന്നതെന്നും ഇവര്‍ ഒരിക്കലും മോശമായി പെരുമാറില്ലെന്നും സെന്റെര്‍ ഇന്‍ഡസ്ട്രിയ ല്‍ സെക്യൂരിറ്റി ഫോഴ്‌സ് വ്യക്തമാക്കി.

വിട്ടുവീഴ്ച ചെയ്യാത്ത നടപടി
സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. എന്നാല്‍ ഈ കാര്യം അന്‍താരയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications