സ്ത്രീ പുരുഷ സമത്വം യഥാർത്ഥ്യമാകുമോ? ഇല്ലെന്നു തന്നെ പറയാം... അതിന് കാരണങ്ങളുമുണ്ട്!

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ഫെമിനിസ്റ്റുകൾ അടക്കമുള്ള എല്ലാവരും കാത്തിരിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ്. എന്നാൽ അത് സംഭവിക്കുമോ എന്ന് മാത്രമാണ് ചോദ്യം? ഇന്ത്യയിൽ അങ്ങിനെ ഒരു കാലഘട്ടം വരും പക്ഷേ, അതിന് കാത്തിരിക്കേണ്ടത് ചെറിയ കാലളവല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വേൾഡ് ഇക്കണോമിക്ക് ഫോറത്തിന്റെ റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ.

സരിതയുടെ ഇക്കിളി നോവൽ തമിഴ്നാട്ടിൽ ഹിറ്റ്; ഇനി വ്യവസായം, സരിതയുടെ സോളാർ സ്വപ്നം ഇനി തമിഴ്നാട്ടിൽ!

സ്ത്രീ പുരുഷ സമത്വം എന്നത് യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും 100 വര്‍ഷം കൂടിയെടുക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജോലിസ്ഥലത്തു തുല്യ ലിംഗനീതി നിലവില്‍ വരാന്‍ 217 വര്‍ഷങ്ങള്‍ കഴിയണമെന്നാണ് ഇപ്പോഴത്തെ സ്ഥിതി സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല അഗോളതലത്തിലും ലിംഗവിവേചനം വർധിച്ചതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ഒന്നാം സ്ഥാനം ഐസ്‌ലന്‍ഡിന്

ഒന്നാം സ്ഥാനം ഐസ്‌ലന്‍ഡിന്

144 രാഷ്ട്രങ്ങളെ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ പട്ടികയില്‍ ലിംഗ വിവേചനത്തിന്റെ കാര്യത്തിൽ ഐസ്‌ലന്‍ഡിനാണ് ഒന്നാം സ്ഥാനം. നോര്‍വേ രണ്ടാമതും ഫിന്‍ലന്‍ഡ് മൂന്നാമതുമെത്തി.

ഈ വർഷം വിവേചനം കൂടി

ഈ വർഷം വിവേചനം കൂടി

കഴിഞ്ഞ പത്തുവര്‍ഷമായി സ്ത്രീ-പുരുഷ വിവേചനം കുറഞ്ഞു വരികയായിരുന്നെങ്കിലും ഈ വര്‍ഷം ഇരുവിഭാഗങ്ങളുടെയും സുസ്ഥിതിയുടെ അനുപാതത്തിലെ വിടവ് കൂടിയിട്ടുണ്ട്.

നൂറ് വർഷം

നൂറ് വർഷം

ഇപ്പോഴുള്ളതുപോലെ പോകുകയാണെങ്കിൽ ഈ രീതിയില്‍ പോയാല്‍ ലിംഗസമത്വത്തിലേക്കെത്താന്‍ ഇനിയും നൂറുവര്‍ഷമെങ്കിലും വേണ്ടിവരും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സ്ത്രീകൾക്ക് കുറഞ്ഞ വേതന നിരക്ക്

സ്ത്രീകൾക്ക് കുറഞ്ഞ വേതന നിരക്ക്

കഴിഞ്ഞവര്‍ഷം 87-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ 108-ാം സ്ഥാനത്താണ്. സാമ്പത്തിക രംഗത്തെ സ്ത്രീപങ്കാളിത്തത്തില്‍ വന്ന കുറവും സ്ത്രീകളുടെ കുറഞ്ഞ വേതനനിരക്കുമാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്.

അയൽ രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ

അയൽ രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ

അയല്‍രാജ്യങ്ങളായ ചൈനയും ബംഗ്ലദേശുമൊക്കെ പട്ടികയില്‍ ഇന്ത്യയ്ക്കു മുന്നിലാണ്. ആഗോളതലത്തിലും ലിംഗവിവേചനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇന്ത്യ പിന്നോട്ട്

ഇന്ത്യ പിന്നോട്ട്

ഇന്ത്യയിൽ ജോലിസ്ഥലത്തു തുല്യ ലിംഗനീതി നിലവില്‍ വരാന്‍ 217 വര്‍ഷങ്ങള്‍ കഴിയണമെന്നാണ് ഇപ്പോഴത്തെ സ്ഥിതി സൂചിപ്പിക്കുന്നത്. ലിംഗസമത്വത്തില്‍ ഇന്ത്യ പിന്നാക്കം പോവുകയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The equality gap between men and women would take 100 years to close at its current rate, an economic monitoring group has suggested.It is the first time that data from the World Economic Forum (WEF) has shown a year-on-year worsening of the gender gap since it began charting it in 2006.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്