കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ബംഗാളില്‍ കാലുകുത്തില്ല!! ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ അനുവദിക്കില്ലെന്ന് മമത

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നിലം തൊടീക്കില്ലെന്ന് മമതാ ബാനര്‍ജി

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ ബിജെപിയെ നിലം തൊടീക്കില്ലെന്ന് മമതാ ബാനര്‍ജി. ബിജെപിയുടെ തന്ത്രങ്ങള്‍ പശ്ചിമബംഗാളില്‍ വിലപ്പോവില്ലെന്നും സംസ്ഥാനത്ത് ബിജെപി ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും മമതാ ബാനര്‍ജി പറയുന്നു. ആദ്യംമുതല്‍ തന്നെ ബിജെപി വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മമതാ ബാനര്‍ജി ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യത്തിനൊപ്പമാണ് ചേരുക.

<strong>ഞാന്‍ ഉപമുഖ്യമന്ത്രിയല്ലേ, ഞാനെന്തിന് സര്‍ക്കാരിനെ താഴെയിറക്കണം? ടിടിവിക്ക് ഒപിഎസിന്റെ മറുപടി!</strong>ഞാന്‍ ഉപമുഖ്യമന്ത്രിയല്ലേ, ഞാനെന്തിന് സര്‍ക്കാരിനെ താഴെയിറക്കണം? ടിടിവിക്ക് ഒപിഎസിന്റെ മറുപടി!

2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചെറു പാര്‍ട്ടികളെ ഒത്തൊരുമിപ്പിച്ച് ബിജെപി വിരുദ്ധ ചേരി ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിനെപ്പോലെ ബിഎസ്പിയും തൃണമൂലും സമാജ് വാദി പാര്‍ട്ടിയും ആഗ്രഹിക്കുന്നത്. ആന്ധ്രയില്‍ നിന്ന് ചന്ദ്രബാബു നായിഡുവും തെലങ്കാനയില്‍ നിന്ന് ചന്ദ്രശേഖര റാവുവും ഈ നീക്കത്തെ പിന്തുണയ്ക്കും.

 ബംഗാളില്‍ ബിജെപി വാഴിക്കില്ല

ബംഗാളില്‍ ബിജെപി വാഴിക്കില്ല

പശ്ചിമബംഗാളില്‍ ബിജെപിയുടെ തന്ത്രം വിലപ്പോവില്ല. പാര്‍ട്ടി ഒരു സീറ്റില്‍പ്പോലും വിജയിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന ബിഎസ്പി നേതാവ് മായാവതിയുടെ നിലപാടിനോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. ജനുവരി 19ന് നടക്കാനിരിക്കുന്ന തൃണമൂല്‍ റാലിയിലേക്ക് കോണ്‍ഗ്രസിനേയും മായാവതിയെയും ക്ഷണിക്കുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിനോട് മായാവതി കാണിച്ച സമീപനത്തില്‍ പ്രതികരിക്കാനില്ലെന്നും താന്‍ ഇരു പാര്‍ട്ടികളെയും റാലിയിലേക്ക് ക്ഷണിക്കുമെന്നാണ് ബാനര്‍ജി വ്യക്തമാക്കിയത്. സിപിഎം തനിക്കെതിരെ ആണെങ്കില്‍പ്പോലും അവരെ ക്ഷണിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 പ്രതിപക്ഷ ഐക്യവും റാലിയും!!

പ്രതിപക്ഷ ഐക്യവും റാലിയും!!


2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യമുണ്ടാകണമെന്ന് ആവശ്യപ്പെട്ട മമത പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പം നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബിജെപി തനിക്കെതിരെ തിരിഞ്ഞതോടെ കേരള മുഖ്യമന്ത്രിയെ റാലിയിലേക്ക് ക്ഷണിച്ച മമതാ സിപിഎമ്മിനോടും ഇതിനൊപ്പം ചേരാന്‍ ആവശ്യപ്പെട്ടിരുന്നു.

 ഇന്ധനവില വര്‍ധനവ്

ഇന്ധനവില വര്‍ധനവ്

രാജ്യത്തെ ഇന്ധനവില വര്‍ധനവിനെക്കുറിച്ചുള്ള ചോദ്യത്തിന് ബംഗാളില്‍ ഇന്ധനവില കുറച്ചുവെന്നാണ് പ്രതികരിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചു. എന്നാല്‍ ഞങ്ങള്‍ അത് ചെയ്തില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നും സര്‍ക്കാര്‍ പെട്ടെന്ന് പോകണമെന്നുമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

 കോണ്‍ഗ്രസ് അഖിലേഷിനൊപ്പം!

കോണ്‍ഗ്രസ് അഖിലേഷിനൊപ്പം!

മധ്യപ്രദേശില്‍ അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാര്‍ട്ടിയ്ക്കൊപ്പം ചേരാനാണ് കോണ്‍ഗ്രസ് നീക്കം. മധ്യപ്രദേശ് നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് തലവന്‍ കമല്‍നാഥ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യത്തെക്കുറി‍ച്ച് അഖിലേഷ് യാദവുമായി സംസാരിച്ചുവെന്നും നാഥ് കൂട്ടിച്ചേര്‍ക്കുന്നു. ബിഎസ്പിക്ക് സ്വാധീനമുള്ള മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടത്.
എന്നാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസുമായി ഒരു സഖ്യവുമുണ്ടാക്കില്ലെന്ന് മായാവതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്നും ബിഎസ്പി വ്യക്തമാക്കിയിരുന്നു.

English summary
Won't let BJP win a single seat in 2019 polls in Bengal: Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X