കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകബാങ്ക് നിരസിച്ചു; സര്‍ദാര്‍ സരോവറിന് പണം നല്‍കിയത് ക്ഷേത്രങ്ങളെന്ന് പ്രധാനമന്ത്രി

സര്‍ദാര്‍ സരോവറിന് പണം നല്‍കിയത് ക്ഷേത്രങ്ങളെന്ന് പ്രധാനമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് പണം നല്‍കിയത് ക്ഷേത്രങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ തടസ്സങ്ങള്‍ നീക്കിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ഇതിനായി ഒട്ടേറെ പേര്‍ പരിശ്രമിച്ചപ്പോള്‍ തടയാനായി പലരും രംഗത്തെത്തിയെന്നും മോദി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കോണ്‍ക്രീറ്റ് അണക്കെട്ടാണ് ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട്. നാലു സംസ്ഥാനങ്ങളില്‍ അണക്കെട്ടില്‍നിന്നുള്ള വെള്ളവും വൈദ്യുതിയും ലഭിക്കുമെന്നാണ് കരുതുന്നത്. 1961ല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട പദ്ധതിയാണ് വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍ത്തിയാകുന്നത്.

hqdefault1

പദ്ധതി മുടക്കാന്‍ ശ്രമിച്ചവരുടെ പട്ടിക തന്റെ കൈയ്യിലുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയ ആരോപണത്തിന് മുതിരുന്നില്ല. ലോകബാങ്ക് ഈ പദ്ധതിക്ക് വായ്പ നിഷേധിച്ചപ്പോള്‍ ക്ഷേത്രങ്ങളാണ് സഹായവുമായി രംഗത്തെത്തിയത്. പദ്ധതിക്കെതിരായ പ്രതിഷേധങ്ങളാണ് വായ്പ് നിഷേധിക്കാന്‍ ഇടയായത്.

എന്നാല്‍ ലോക ബാങ്കിന്റെ സഹായമില്ലാതെതന്നെ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ അറുപത്തിയേഴാം ജന്മദിനത്തിലാണ് അണക്കെട്ടിന്റെ ഉദ്ഘാടനം നടത്തിയത് പദ്ധതിക്കെതിരെ മേധാ പട്കറുടെ നേതൃത്വത്തില്‍ ഇന്ത്യ വലിയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്.

English summary
World Bank refused funds for Sardar Sarovar Dam, Gujarat’s temples donated money:PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X