കാണാതായ വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തി: ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത്!! അപകടത്തിൽ മലയാളിയും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ചൈനീസ് അതിർത്തിയില്‍ കാണാതായ വ്യോമ സേനാ വിമാനം കണ്ടെത്തി. സുഖോയ് 30 വിഭാഗത്തിൽപ്പെടുന്ന ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനമാണ് കാണാതായത്. ഇന്ത്യ- ചൈന അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനം കാണാതായ അസമിലെ തേസ്പൂരിൽ നിന്ന് 60 കിലോമീറ്റര്‍ അകലെ നിന്നാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ആസാമിലെ തേസ്പൂരില്‍ നിന്ന് രണ്ട് പൈലറ്റുമാരുമായി പതിവ് പരിശീലനപ്പറക്കൽ നടത്തിയ വിമാനം ചൈനീസ് അതിർത്തിയിൽ വച്ച് കാണാതാകുകയായിരുന്നു. അരുണാചല്‍ അതിര്‍ത്തിയിലെ സിഫാ താഴ്‌വരയില്‍ തകര്‍ന്നുവീണുവെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. വിമാനം തകര്‍ന്നുകിടക്കുന്നതിന് സമീപത്തൊന്നും പൈലറ്റുമാരെ കണ്ടെത്താനായിരുന്നില്ല.

റ‍ഡാർ ബന്ധം നഷ്ടമായി

റ‍ഡാർ ബന്ധം നഷ്ടമായി

മെയ് 23ന് രാവിലെ 10.30ഓടെ രണ്ട് വൈമാനികരുമായി അസമിലെ തേസ്പൂരിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എന്ന യുദ്ധ വിമാനമാണ് കാണാതായത്. രാവിലെ 11.30 ഓടെ വിമാനത്തിന്‍റെ റഡ‍ാർ, റേഡിയോ ബന്ധം നഷ്ടമാകുകയായിരുന്നു. വ്യോമസേനയുടെ 240 സുഖോയ് വിമാനങ്ങളിൽ ഏഴ് വിമാനങ്ങള്‍ ഇതിനകം തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

വിമാനം തകർന്നു വീണു

വിമാനം തകർന്നു വീണു

വ്യോമസേനയുടെ സുഖോയ് 30 എന്ന യുദ്ധവിമാനം അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെംഗ് ജില്ലയിൽ നിന്നാണ് കാണാതായതെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ പ്രദേശത്തുനിന്ന് കാണാതായ വിമാനത്തിന്‍റെ സിഗ്നൽ ലഭിച്ചിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. . തേസ്പുര്‍ വ്യോമത്താവളത്തില്‍ നിന്നു 60 കിലോമീറ്റര്‍ വടക്കു കിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയക്കു മുകളില്‍ നിന്നാണ് അവസാനത്തെ സന്ദേശം ലഭിച്ചത്.

അപകടത്തിൽ കാണാതായത് മലയാളിയെ

അപകടത്തിൽ കാണാതായത് മലയാളിയെ

പന്തീരങ്കാവ് പന്നിയൂര്‍കുളം സ്വദേശിയായ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിനെയാണ് (25) കാണാതായത്. വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തേയാള്‍ ഉത്തരേന്ത്യക്കാരനാണ്. പന്നിയൂര്‍ കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. സഹദേവന്‍ മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ കൂടിയാണ്. തിരുവനന്തപുരത്ത് ശ്രീകാര്യത്തിനു സമീപമാണ് ഇപ്പോള്‍ താമസിക്കുന്നത്. അപകടവിവരം അറിഞ്ഞ ശേഷം കുടുംബം അസമിലെ തേസ്പൂര്‍ വ്യോമസേനാ താവളത്തിലേക്കു തിരിച്ചിരുന്നു.

റഷ്യ ഇന്ത്യയെ കബളിപ്പിച്ചു !!

റഷ്യ ഇന്ത്യയെ കബളിപ്പിച്ചു !!

ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന 240 സുഖോയ് വിമാനങ്ങള്‍ റഷ്യയുമായുള്ള 12 ബില്യൺ ഡോളറിൻറെ കരാറിന്മേൽ വാങ്ങിയതാണ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്നുള്ള ലൈസൻസിന്‍റെ അടിസ്ഥാനത്തിലാണ് സുഖോയ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സുഖോയ് വിമാനങ്ങളുടെ എൻജിൻ തകരാറ് സംഭവിച്ചതായി 69 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സാങ്കേതിക തകരാര്‍

സാങ്കേതിക തകരാര്‍

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകർന്നുവീണതെന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 172 കിലോമീറ്റർ അകലെയാണ് തേസ്പൂർ വ്യോമസേനാ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയ 240 സുഖോയ് 30 യുദ്ധവിമാനങ്ങളിൽ എട്ടെണ്ണം ഇതിനകം തകർന്നുവീണിട്ടുണ്ട്.

ഏഴാമത്തെ വിമാനം

ഏഴാമത്തെ വിമാനം

കഴിഞ്ഞ മാർച്ചിൽ രാജസ്ഥാനിലെ ബാർമറിന് സമീപം ഒരു സുഖോയ് 30 വിമാനം തകർന്നുവീണിരുന്നു. 1990കളിലാണ് റഷ്യയുമായുള്ള കരാറിന്മേൽ ഇരട്ട സീറ്റുള്ള സുഖോയ് 30 യുദ്ധ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്.

English summary
The wreckage of an Air Force Sukhoi Su-30 jet that went missing with two pilots on board has been found in the forests near the China border. There is no sign of survivors.
Please Wait while comments are loading...