'സര്‍ക്കാരില്‍ നിന്ന് ഉറപ്പുകിട്ടി'; ഗുസ്തി താരങ്ങളുടെ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: റസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായി ഡല്‍ഹിയില്‍ നടത്തിവരുന്ന സമരം ജൂണ്‍ 15 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗുസ്തി താരം ബജ്റംഗ് പുനിയ അറിയിച്ചു. ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ഉറപ്പുകിട്ടിയെന്നും അന്വേഷണം 15നകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചു. അതുവരെ സമരം ചെയ്യില്ലെന്നും ബജ്റംഗ് പുനിയ അറിയിച്ചു.

കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ഗുസ്തിക്കാരുടെ ചര്‍ച്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചത്. ഗുസ്തി താരങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ലൈംഗിക പീഡന കേസ് നേരിടുന്ന റസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് ഗുസ്തി താരങ്ങള്‍ സമരം ചെയ്യുന്നത്.
സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരുമിച്ച് തീരുമാനിക്കുമെന്ന് ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ' സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം ഞങ്ങള്‍ മുതിര്‍ന്ന അനുയായികളുമായി ചര്‍ച്ച ചെയ്യും. നിര്‍ദ്ദേശം ശരിയാണെന്ന് എല്ലാവരും സമ്മതം അറിയിച്ചാല്‍ മാത്രമേ ഞങ്ങള്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ. സര്‍ക്കാര്‍ പറയുന്നത് എല്ലാം കേട്ട് ഞങ്ങള്‍ സമരം അവസാനിപ്പിക്കില്ല'- സാക്ഷി മാലിക് പറഞ്ഞു.
നാല് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷായുമായി ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കായികമന്ത്രി രംഗത്തെത്തിയത്. അതേസമയം, ബ്രജ് ഭൂഷണ് സിംഗിനെതിരെയുള്ള ആരോപണങ്ങളില്‍ ഡല്‍ഹി പൊലീസ് എഫ് ആ ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്.
ഇതിനിടെ, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ഈ മാസം ഒമ്പത് വരെയാണ് സമയം നല്‍കിയിരിക്കുന്നത്. അതിന് മുമ്പ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാരിന് ഞങ്ങളോട് സംസാരിക്കാന്‍ ഞങ്ങള്‍ ജൂണ്‍ 9 വരെ സമയം നല്‍കിയിരുന്നു. അവര്‍ ഞങ്ങളെ ഒരു ചര്‍ച്ചയ്ക്ക് വിളിച്ചെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications