കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേമന് മാത്രം മതിയോ വധശിക്ഷ, മുംബൈ കലാപത്തിലെ കുറ്റവാളികള്‍ക്കോ? ജഡ്ജി തന്നെ പറയുന്നു

Google Oneindia Malayalam News

മുംബൈ: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പിന്നാലെ 1992 ലെ മുംബൈ കലാപത്തെപ്പറ്റി അന്വേഷിച്ച ഏകാംഗ കമ്മീഷന്‍ എസ്എം ശ്രീകൃഷ്ണയുടെ പ്രതികരണം ചര്‍ച്ചയാവുന്നു. യാക്കൂബ് മേമന്റെ കാര്യത്തില്‍ നീതി നടപ്പാക്കിയെന്നാണ് ശ്രീകൃഷ്ണയുടെ പ്രതികരണം. ഇതേ നീതി മുംബൈ കലാപത്തിലെ ഇരകള്‍ക്കും ലഭ്യമാകണമെന്നും അദ്ദേഹം പറയുന്നു.

മുംബൈ സ്‌ഫോടനവും കലാപവും തമ്മിലുള്ള ബന്ധം അദ്ദേഹം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കലാപത്തിലെ ഇരകളോട് കാട്ടിയ അവഗണനയില്‍ നിന്നുണ്ടായ പ്രതികാരമാണ് സ്‌ഫോടനത്തിന് കാരണമായത്. 900ത്തോളം പേരാണ് മുംബൈ കലാപത്തില്‍ കൊല്ലപ്പെട്ടത്. ഇരകളാക്കപ്പെട്ട മുസ്ലിങ്ങള്‍ അവഗണിയ്ക്കപ്പെട്ടു.

yakhub-memon

കലാപവും സ്‌ഫോടനവും രണ്ട് കുറ്റകൃത്യങ്ങളാണ്. എന്നാല്‍ അവയില്‍ രണ്ടിലും നീതി നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ കടന്ന് വന്നു. വര്‍ഗീയവും മതപരവുമായ കാരണങ്ങളാണ് രണ്ട് കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറയുന്നു. വ്യക്തിപരമായി താന്‍ വധശിക്ഷയെ അനുകൂലിയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. മുംബൈ കലാപത്തിലും മുംബൈ സ്‌ഫോടനത്തിലും കുറ്റവാളികള്‍ക്ക് രണ്ട് നീതി നടപ്പാക്കിയതിനെ സംഭവത്തെപ്പറ്റുി അന്വേഷിച്ച ഏകാംഗ കമ്മീന്‍ തന്നെ വിമര്‍ശിയ്ക്കുമ്പോള്‍ അത് പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിയ്ക്കുന്നത്.

English summary
Yakub hanging is justice , wish same zeal shwon in 1993 riots cases; Judge who probed Mumbai riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X