കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതിയി യാക്കൂബ് മേമനെ രക്ഷിക്കുമോ അതോ ശിക്ഷിക്കുമോ?

  • By Aiswarya
Google Oneindia Malayalam News

ദില്ലി : വധശിക്ഷ സ്റ്റേ ചെയ്യണമെന്ന മുംബൈ സ്‌ഫോടനപരമ്പരക്കേസ് പ്രതി യാക്കൂബ് മേമന്റെ അപേക്ഷ ഇന്ന്(27/7/2015) സുപ്രീം കോടതി പരിഗണിക്കും. തിരുത്തല്‍ ഹര്‍ജിയില്‍ ടാഡ കോടതി മരണവാറന്റ് പുറപ്പെടുവിച്ചത് സുപ്രീംകോടതി തീരുമാനമെടുക്കും മുന്‍പെയാണ് എന്നാണ് യാക്കൂബ് മേമന്‍ ഹര്‍ജിയില്‍ പറയുന്നത്.

സുപ്രീം കോടതിയെ സമീപിച്ചത്

സുപ്രീം കോടതിയെ സമീപിച്ചത്

ജുലായ് 30വ്യാഴാഴ്ച വധശിക്ഷ നടപ്പിലാക്കാനുള്ള ടാഡാകോടതി ഉത്തരവ് ചോദ്യം ചെയ്താണ് മുംബൈ സ്‌ഫോടനകേസിലെ പ്രതി യാക്കൂബ് മേമന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

മേമന്റെ വാദം ഇതാണ്

മേമന്റെ വാദം ഇതാണ്

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കിയതെന്നാണ് യാക്കൂബ് മേമന്റെ വാദം.

മരണവാറന്റ്

മരണവാറന്റ്

തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനമെടുക്കുംമുന്‍പ് ടാഡ കോടതി മരണവാറന്റ് പുറപ്പെടുവിച്ചുവെന്നും മേമന്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ജി പരിഗണിക്കുന്നത്

ഹര്‍ജി പരിഗണിക്കുന്നത്

ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നിവേദനവുമായി രാഷ്ട്രപതിക്ക് മുന്നില്‍

നിവേദനവുമായി രാഷ്ട്രപതിക്ക് മുന്നില്‍

മേമന്റെ വധശിക്ഷ ജീവപര്യന്തം തടവായി കുറക്കണമെന്നാവശ്യപ്പെട്ട് വിവിധരംഗങ്ങളിലെ പ്രമുഖര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി.

സല്‍മാന്‍ ഖാന്റെ ട്വീറ്റ്

സല്‍മാന്‍ ഖാന്റെ ട്വീറ്റ്

യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. വലിയ വിവാദമായതിനാല്‍ സല്‍മാന്‍ മണിക്കൂറികള്‍ക്കുള്ളില്‍ ട്വീറ്റ് നീക്കം ചെയ്യതിരുന്നു

English summary
Days before he could be hanged as the only convict sentenced to death for the 1993 Mumbai serials blasts, Yakub Memon and his family are pinning all their hopes on the hearing in the Supreme Court scheduled for Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X