എനിക്ക് എന്റെ മകളെ കാണണം, മേമന്റെ അവസാന ആഗ്രഹം ആതായിരുന്നുവത്രെ
നാഗ്പൂര്‍: 1993ലെ മുംബൈ സ്‌ഫോടന കേസില്‍ വധശിക്ഷ നടപ്പിലാക്കും മുന്‍പ് പ്രതിയായ യാക്കൂബ് മേമനോട് ജയില്‍ അധികൃതര്‍ അവസാന ആഗ്രഹം എന്താണെന്ന് ചോദിച്ചപ്പോള്‍ 'എനിക്ക് എന്റെ മകളെ കാണണം' എന്നാണത്രെ മേമന്‍ പറഞ്ഞത്.
ജയില്‍ അധികൃതര്‍ ഇക്കാര്യം മേമന്റെ സഹോദരനെ അറിയിച്ചു. തുടര്‍ന്ന് 21കാരിയായ മകളുമായി മേമന്‍ അവസാനമായി ഫോണില്‍ സംസാരിച്ചു. മകളുമായി സംസാരിച്ച ശേഷം യാക്കൂബ് ഏറെ സന്തോഷവനായിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു.

താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയാമെന്നും ഒരു അത്ഭുതത്തിന് മാത്രമേ തന്നെ രക്ഷിക്കാന്‍ സാധിക്കൂ എന്നും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മേമന്‍ തന്റെ ബാരക്കിലെ ഹോംഗാര്‍ഡ് കോണ്‍സ്റ്റബിളിനോട് പറഞ്ഞിരുന്നു. മേമന്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവത്രെ
ശിക്ഷ നടപ്പാക്കുന്നതിനായി പുലര്‍ച്ചെ മൂന്ന് മണിക്ക് യാക്കൂബിനെ ജയിലധികൃതര്‍ വിളിച്ചുണര്‍ത്തി. കുളിച്ച ശേഷം പ്രഭാത ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ വിസമ്മതിച്ചു. അതിനിടെ ഡോക്ടര്‍മാര്‍ ആരോഗ്യനില പരിശോധിച്ച് തൃപ്തിവരുത്തി. പിന്നീട് പ്രാര്‍ത്ഥനയ്ക്ക് അവസരം നല്‍കി. അരമണിക്കൂറോളം യാക്കൂബ് പ്രാര്‍ത്ഥനയില്‍ മുഴുകി. രാവിലെ 6.30ഓടെ പുതുവസ്ത്രങ്ങളണിഞ്ഞ് കഴുമരത്തിലേക്ക്. രാവിലെ 6.38ന് ആരാച്ചാര്‍ ലിവര്‍ വലിച്ചതോടെ യാക്കൂബ് തൂക്കിലേറി












Click it and Unblock the Notifications