കേന്ദ്രത്തിന് തിരിച്ചടി!!!! സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി !!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ഒന്നു മുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് യോഗ പഠനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇത്തര വിഷയങ്ങളിൽ കോടതിയല്ല സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. സ്കൂളുകളിൽ എന്തു പഠിപ്പിക്കണമെന്നു തീരുരുമാനിക്കുന്നത് കോടതിയല്ലെന്നും അതു തങ്ങളുടെ അധികാര പരിധിയിയൽ വരുന്നതല്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ എങ്ങനെ തീര്‍പ്പ് കല്‍പ്പിക്കാനാകുമെന്നും ബഞ്ച് ചോദിച്ചു.

അവസാന നിമിഷം എൻസിപിയും കാലു വാരി!!! മാറ്റത്തിനു പിന്നിൽ ചാണക്യ തന്ത്രമോ? !!! ആശങ്കയിൽ കോൺഗ്രസ്!!!

ബിജെപിയുടെ ദില്ലി വക്താവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയും ജെസി സേത്തുമാണ്
ഹർജി സമർപ്പിച്ചത്. ഹർജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം നിയന്ത്രിക്കുന്ന നിയമപ്രകാരം യോഗപഠനം മൗലിക അവകാശമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു.

yoga

നേരത്തെ സ്കൂൾ സിലബസുകളിൽ യോഗ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അറിയിച്ച് മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.

English summary
A petition asking for yoga to be made compulsory in schools across the country from class 1 to 8 has been rejected by the Supreme Court.The apex court told the petitioners - lawyer and BJP spokesperson Ashwini Kumar Upadhyay and JC Seth - that such matter falls within the domain of the legislature, and the court cannot decide what is to be taught in schools.
Please Wait while comments are loading...