ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥ്; രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിത്തിരിവ്, സത്യപ്രതിജ്ഞ ഞായറാഴ്ച

  • Written By:
Subscribe to Oneindia Malayalam

വരാണസി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് യോഗി ആദിത്യ നാഥ്. ശനിയാഴ്ച വൈകിട്ട് ചേര്‍ന്ന നിയമകക്ഷി യോഗമാണ് ആദിത്യനാദിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നിലനിന്ന അനിശ്ചിതങ്ങളാണ് ഇതോടെ ഇല്ലാതായിട്ടുള്ളത്. ഗൊരഖ്പൂരില്‍ നിന്നുള്ള ലോക്സഭാംഗമാണ് ആദിത്യനാഥ്. മനോജ് സിന്‍ഹ, പാര്‍ടി സംസ്ഥാന തലവന്‍ കേശവ് പ്രസാദ് മൗര്യ എന്നിവരെയാണ് തള്ളിയാണ് ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുള്ളത്.

നിലവില്‍ ലോക്‌സഭാംഗമായതിനാല്‍ യോഗി ആദിത്യനാഥ് എംപി സ്ഥാനം രാജിവച്ച് ആറുമാസത്തിനനുള്ളില്‍ ജനവിധി തേടി നിയമസഭാംഗമാകണം. മുതിര്‍ന്ന ബിജെപി നേതാവ് ഭൂപേന്ദ്രസിംഗ് യാദവും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും നിരീക്ഷകരെന്ന നിലയില്‍ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തു.  ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവര്‍ പങ്കെടുക്കും. അതിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട 312 ബിജെപി എംഎല്‍എമാരും ലോക് ഭവനില്‍ കൂടിക്കാഴ്ച നടത്തും.

yogi

മുഖ്യമന്ത്രി നിര്‍ണയം സംബന്ധിച്ച അനിശ്ചിത്വത്തിനിടെ യോഗി ആദിത്യനാഥ് ശനിയാഴ്ച ദില്ലിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. ആദിത്യനാഥിന് പുറമേ കേശവ് പ്രസാദ് മൗര്യയും അമിത് ഷായെ കണ്ടിരുന്നു. ഉത്തര്‍പ്രദേശിന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാവുമെന്നാണ് സൂചന. കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശര്‍മയും പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍ കേശവ പ്രസാദ് മൗര്യയുമായിരിക്കും ഉപമുഖ്യമന്ത്രിമാരാവുക.

English summary
BJP leader Yogi Adityanath To Be New Uttar Pradesh Chief Minister: Sources
Please Wait while comments are loading...