കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വാഗ്ദാനം; യുപിയില്‍ 36,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളും

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന വാഗ്ദാനം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പാലിക്കുന്നു. 36,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ഒരു ലക്ഷം രൂപവരെ കടമുള്ള കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കും.

സംസ്ഥാനത്തെ 2.15 കോടിയോളം വരുന്ന ദരിദ്ര കര്‍ഷകര്‍ക്ക് വന്‍ ആശ്വാസമേകുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. കാര്‍ഷിക വിള നഷ്ടത്തെ തുടര്‍ന്ന് ഒട്ടേറെ കര്‍ഷര്‍ ആത്മഹത്യ ചെയ്യുന്നത് യുപിയില്‍ പതിവായിരുന്നു. ഇതിനെതിരെ ശിവസേന രൂക്ഷമായ വിമര്‍ശനം നടത്തിയതിന്റെ പിന്നാലെയാണ് സര്‍ക്കാര്‍ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.

narendramodi

62,000 കോടി രൂപയുടെ വായ്പയാണ് പ്രകൃതി ദുരന്തങ്ങള്‍ കാരണം വിളനാശം സംഭവിച്ചതിലൂടെ തിരിച്ചടയ്ക്കാന്‍ കഴിയാതെ സംസ്ഥാനത്തെ കര്‍ഷകര്‍ കുടിശ്ശിക വരുത്തിയതെന്നാണ് സര്‍ക്കാര്‍ അനുമാനം. കോണ്‍ഗ്രസ് സര്‍ക്കാര്‍ 2008ല്‍ രാജ്യ വ്യാപകമായി അഞ്ച് കോടിയോളം പേരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു.


English summary
Yogi Adityanath keeps poll promise, waives off farm loan in first cabinet meeting as UP CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X