കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെഡ് കാര്‍പ്പറ്റും എസിയും സോഫയുമില്ല: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കര്‍ശന നിയന്ത്രണം

ഐപിഎസ് ഉദ്യോഗസ്ഥര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ എ​ന്നിവര്‍ക്കാണ് മെമോ അയച്ചിട്ടുള്ളത്

Google Oneindia Malayalam News

ലഖ്നൊ: മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ എസിയും സോഫയും മറ്റ് സൗകര്യങ്ങളും വേണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് മെമോ അയച്ചിട്ടുള്ളത്. ഐപിഎസ് ഉദ്യോഗസ്ഥര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ എ​ന്നിവര്‍ക്കാണ് മെമോ അയച്ചിട്ടുള്ളത്. നേരത്തെ വീരമൃത്യു വരിച്ച ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴുള്ള വിവാദങ്ങളെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ മെമോ പുറപ്പെടുവിച്ചിട്ടുള്ളത്. മെയ് 12 നായിരുന്നു സംഭവം.

പാകിസ്താന്‍റെ ബാറ്റ് സേന വധിച്ച് അംഗഛേദം ചെയ്ത ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളിന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എയര്‍ കണ്ടീഷണര്‍‌, സോഫ, റെഡ് കാര്‍പ്പറ്റ്, കാവി ടവ്വല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് യോഗി ആദിത്യനാഥ് വിഷയത്തില്‍ ഇടപെടുന്നത്. മെയ് ഒന്നിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മെയ് 12 നായിരുന്നു സംഭവം. 15 മിനിറ്റ് മാത്രം നീണ്ടുനിന്ന സന്ദര്‍ശനത്തിന് വേണ്ടിയായിരുന്നു ഈ സൗകര്യങ്ങള്‍ ഒരുക്കിയത്. ഇതോടെ ഇത്തരത്തിലുള്ള എല്ലാ കീഴ് വഴക്കങ്ങളും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിഎസ്എഫ് ഹെഡ്കോണ്‍സ്റ്റബിളിന്‍റെ വീട് സന്ദര്‍ശിച്ച യോഗി ആദിത്യ നാഥ് ആറ് ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുകയും ചെയ്തു. ഇതിന് പുറമേ സൈനികന്‍റെ രണ്ട് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുമെന്നും ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചു. ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളിന്‍റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ സാഹചര്യത്തില്‍ തനിക്ക് വേണ്ടി ഒരുക്കിയ സംവിധാനങ്ങള്‍ ഒരുക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ വേദനിപ്പിച്ചുവെന്നും വിവിഐപി സംസ്കാരത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാണെന്നും മെമോയില്‍ യോഗി ചൂണ്ടിക്കാണിക്കുന്നു.

English summary
Uttar Pradesh Chief Minister Yogi Adityanath has cracked whip on his secretaries, divisional commissioners, district magistrates and IPS officers to end the culture of decking up the place where he is slated to pay a visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X