കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപി നില പരുങ്ങലില്‍, യോഗിയെ വിളിക്കുന്നു; അപ്പൊ ഉത്തര്‍പ്രദേശ്, ലക്ഷ്യം 150 സീറ്റ്

182ല്‍ 150 സീറ്റ് ഇത്തവണ പിടിക്കണമെന്നാണ് ബിജെപി ലക്ഷ്യമിടുന്നത്. 29ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തും.

  • By Ashif
Google Oneindia Malayalam News

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നു. മുസ്ലിം വിരുദ്ധ പ്രചാരണം പോലുള്ള പതിവ് തന്ത്രങ്ങള്‍ക്ക് പുറമെ മറ്റു ചില കാര്യങ്ങള്‍ കൂടി പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാനിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.

182ല്‍ 150 സീറ്റ് ഇത്തവണ പിടിക്കണമെന്നാണ് ബിജെപി ലക്ഷ്യമിടുന്നത്. 29ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തും. രണ്ട് ദിവസം അദ്ദേഹം ഗുജറാത്തിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് വിവരം.

സ്വാധീനം വര്‍ധിപ്പിക്കാന്‍ പദ്ധതി

കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ബിജെപി എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സൗരാഷ്ട്ര, രാജ്‌കോട്ട് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ എന്നിവരാണ് പങ്കെടുത്തത്. പാര്‍ട്ടിയുടെ സ്വാധീനം കുറവുള്ള മേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.

പട്ടേലരുടെ വെല്ലുവിളി

പാര്‍ട്ടി അധ്യക്ഷന്‍ ജിതു വഗാനിക്കും മുഖ്യമന്ത്രി റുപാണിക്കും അഗ്നി പരീക്ഷയാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേറ്റ സാഹചര്യത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ബിജെപിയുടെ പ്രധാന വോട്ട് ബാങ്കായിരുന്ന പട്ടേല്‍ സമുദായത്തിലെ ഒരുവിഭാഗം ഇപ്പോള്‍ സംവരണ വിഷയത്തെ ചൊല്ലി പാര്‍ട്ടിക്കൊപ്പമില്ല.

സീറ്റ് വര്‍ധിപ്പിക്കുന്നത് ഇങ്ങനെ

സൗരാഷ്ട്ര, കച്ച് മേഖലകളില്‍ 53 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 35 ഉം ബിജെപി മണ്ഡലങ്ങളാണ്. ഈ മേഖലകളില്‍ നിന്നു 40 ലധികം സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതേസമയം, സംസ്ഥാനത്തെ മുസ്ലീംകള്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ദിവസം പത്താനില്‍ വര്‍ഗീയ കലാപമുണ്ടായ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഇവിടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും 50 ലധികം വീടുകള്‍ കൊള്ളയടിച്ച് തീവയ്ക്കുകയും ചെയ്തിരുന്നു.

യോഗി ആദിത്യനാഥും പ്രചാരണത്തിന്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിക്കേണ്ട പ്രമുഖരുടെ പട്ടികയും കഴിഞ്ഞദിവസത്തെ പാര്‍ട്ടി യോഗത്തില്‍ തയ്യാറാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് പുറമെ ഇത്തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണത്തിനെത്തും.

ഉത്തര്‍ പ്രദേശ് ആവേശം

അമിത് ഷാ 29ന് അഹ്മദാബാദിലെത്തും. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന അദ്ദേഹം മേഖല തിരിച്ച് നോതാക്കളുമായി ചര്‍ച്ച നടത്തും. ഉത്തര്‍പ്രദേശില്‍ മികച്ച വിജയം നേടിയതിന്റെ പ്രതീക്ഷയിലാണ് ബിജെപി. അതേ പ്രകടനം ഗുജറാത്തിലും കാഴ്ച വയ്ക്കാനാവുമെന്ന് ജിതു വഗാനി മാധ്യമങ്ങളോട് പറഞ്ഞു.

English summary
BJP source said besides Narendra Modi and Amit Shah, UP CM Yogi Adityanath will be the star campaigners for the party, which has set a target of winning 150 seats in the forthcoming elections. Jitu Vaghani's meeting with top party functionaries of the region holds significance in light of the fact that BJP national President Amit Shah will be in Ahmedabad on a two-day trip beginning March 29.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X