വര്‍ഗീയ കലാപത്തിന് കോപ്പ് കൂട്ടി യോഗി ആദിത്യനാഥ്..!! കാത്തിരിക്കുന്നത് മറ്റൊരു ബാബറി മസ്ജിദ്..??

  • By: Anamika
Subscribe to Oneindia Malayalam

ലക്‌നൗ: 2002ലെ ഗുജറാത്ത് കലാപവും ബാബറി മസ്ജിദ് തകര്‍ത്തതും ഉള്‍പ്പെടെ വര്‍ഗീയകലാപങ്ങളിലൂടെ നേട്ടം കൊയ്ത ചരിത്രം ഏറെ പറയാനുണ്ട് ബിജെപിക്ക്. വന്‍ വിജയം സ്വന്തമാക്കിയ ഉത്തര്‍പ്രദേശില്‍ ഒരു അതിതീവ്ര ഹിന്ദുത്വ വാദിയെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ ബിജെപി ഉദ്ദേശിച്ചതും കുളംകലക്കിയുള്ള മീന്‍പിടുത്തം തന്നെയാണ്. തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമായണ മ്യൂസിയം നിര്‍മ്മാണം തുടങ്ങാന്‍ പോവുകയാണ്. മാത്രമല്ല വേറെയും ചില പദ്ധതികളുണ്ട് യോഗി ആദിത്യനാഥിന്.

അമേരിക്കയിൽ നിന്നും കോടികളുടെ ആയുധങ്ങള്‍ സൗദി വാങ്ങുന്നു..!! ഇറാന് ഭീതി..!! തന്ത്രങ്ങളുമായി ട്രംപ് !

ദര്‍ഗയുടെ സ്ഥാനത്ത് സൂര്യക്ഷേത്രം

ഉത്തര്‍പ്രദേശില്‍ ഭരണത്തിലേറിയതിന് തൊട്ടുപിന്നാലെ തന്നെ ബീഫ് നിരോധനം ഉള്‍പ്പെടെയുള്ള വിവാദ തീരുമാനങ്ങള്‍ യോഗി ആദിത്യനാഥിന്റെ ഭാഗത്ത് നിന്നുമുണ്ടായി. ബഹ്രൈക്കിലുള്ള ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് സൂര്യക്ഷേത്രം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

യോഗി പച്ചക്കൊടി കാട്ടി

വിശ്വഹിന്ദു പരിഷത്താണ് ഈ ആവശ്യം ആദ്യം മുന്നോട്ട് വെച്ചത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഗാസി സയ്യിദ് സലര്‍ മസൂദിനോട് പോരുതിയ രാജ സുഹല്‍ദേവിന്റെ സ്മരണയ്ക്ക് വേണ്ടി സൂര്യക്ഷേത്രം നിര്‍മ്മിക്കണമെന്ന വിഎച്ച്പിയുടെ ആവശ്യത്തിന് യോഗി പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.

ക്ഷേത്രം പുനര്‍നിര്‍മ്മിക്കണം

വിശ്വഹിന്ദു പരിഷത്ത് പറയുന്നത് പ്രകാരം ആ സ്ഥലത്ത് ആദ്യം നിലനിന്നിരുന്നത് ക്ഷേത്രമായിരുന്നുവത്രേ. ക്ഷേത്രം പൊളിച്ചുമാറ്റിയ ശേഷമാണ് ദര്‍ഗ പണിഞ്ഞതെന്നും അതിനാല്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കണം എന്നാണ് വിഎച്ച്പിയുടെ ആവശ്യം

വിഎച്ച്പിയുടെ ആവശ്യം ന്യായംം

വിഎച്ച്പിയുടെ ആവശ്യം ന്യായമാണെന്നും അത് പൂര്‍ത്തീകരിക്കുമെന്നും ഉള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ വാക്കുകള്‍ ഭീതിയോടെ മാത്രമേ കാണാനാകൂ. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നതാണ്.

വിഷയം ചര്‍ച്ചയാവുന്നു

അന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബഹ്‌റൈക്കില്‍ വന്‍ റാലി സംഘടിപ്പിക്കുകയും സുകുല്‍ദേവിന്റെ പ്രതിമ അനാവരണം ചെയ്യുകയും അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഈ വിഷയം ചര്‍ച്ചയാവുകയാണ്.

കലാപം ഉറപ്പ്

ദര്‍ഗയുടെ സ്ഥാനത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത് ഉത്തര്‍പ്രദേശില്‍ മാത്രമല്ല, മറ്റിടങ്ങളിലുമുള്ള മുസ്ലിം മതവിശ്വാസികളെ പ്രകോപിപ്പിക്കുമെന്നുറപ്പാണ്. അത്തരമൊരു നീക്കം കലാപത്തിലെത്തുമെന്നും ഉറപ്പാണ്. എന്നാല്‍ ക്ഷേത്രം നിര്‍മ്മിക്കാനുറച്ച് തന്നെയാണ് ബിജെപി എന്നു വ്യക്തമാക്കുന്നതാണ് ആദിത്യനാഥിന്റെ വാക്കുകള്‍.

English summary
Yogi Adithyanath backs VHP’s ‘mandir in place of dargah’ plan in Uttar Pradesh
Please Wait while comments are loading...