ഗോ സംരക്ഷണത്തിനല്ലാതെ മനുഷ്യര്‍ക്ക് വേണ്ടി ബിജെപി എന്താണ് ചെയ്തത്' : തുറന്നടിച്ച് കപില്‍ സിബല്‍
ദില്ലി: വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. നിരവധി ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി. അത് നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും അവര്‍ക്കെതിരെ ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. രാജ്യസഭയിലായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.
'സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത് ഇത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുകൂലമായ സാഹചര്യമില്ലെന്നാണ്. എഫ് ഐ ആര് ഫയല്‍ ചെയ്യാന്‍ അത്തരത്തില്‍ അഭികാമ്യമായ സമയം ഉണ്ടോ? അത് എനിക്കൊന്ന് പഠിപ്പിച്ചു തരൂ' കപില്‍ സിബല്‍ പറഞ്ഞു.

ജമ്മുകശ്മീരിലെ സാഹചര്യം താരതമ്യപ്പെടുത്തികൊണ്ടായിരുന്നു കബില്‍ സിബലിന്റെ വിമര്‍ശനം. 'ജമ്മുകശിമീരില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍വെച്ചിരിക്കുകയാണ്. അദ്ദേഹത്തിനെ പുറത്തിറക്കിയാല്‍ അക്രമം നടക്കുമെന്നാണ് വാദം. അതേസമയം പരസ്യമായി വിദ്വേഷം നടത്തി ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.' അനുരാഗ് താക്കൂറിന്റേയും പര്‍വേഷ് വര്‍മയുടേയും കപില്‍ മിശ്രയുടേയും പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്.
ദില്ലി കലാപത്തെ സംബന്ധിച്ച പ്രതികരണങ്ങളൊന്നും നടത്താത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായേയും കപില്‍ സിബല്‍ വിമര്‍ശിച്ചു. യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമാകാതിരുന്നിട്ട് കൂടി അമിത് ഷാ ദില്ലി കലാപത്തെക്കുറിച്ച് യാതൊന്നും മിണ്ടിയില്ല. ദില്ലി കലാപം നടക്കുന്ന 70 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിപോലും പ്രതികരണം നടത്തിയില്ല. കപില്‍ സിബല്‍ പറഞ്ഞു.
ഇതിന് നിങ്ങള്‍ എനിക്ക് നല്കുന്ന മറുപടി കോണ്‍ഗ്രസ് കാലത്ത് നടന്ന കലാപങ്ങളെക്കുറിച്ചായിരിക്കുമെന്ന് എനിക്കറിയാം. നിങ്ങള്‍ പശഉക്കളെ സംരക്ഷിക്കുന്നതിനല്ലാതെ മനുഷ്യരെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും കപില്‍ സിബല്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ ദില്ലിയില്‍ നടന്ന് കലാപത്തില്‍ 51 പേര് കൊല്ലപ്പെടുതയും 250 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 654 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് ദില്ലി പോലീസ് നല്കുന്ന വിവരം. 1,820 പേര് ഇതിനകം അറസ്റ്റിലായിട്ടുമുണ്ട്.ഒരു പൊലീസ് ഓഫീസറും ഒരു ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications