ശമ്പളം ചോദിച്ചതിന് ജോലിക്കാരിയെ മര്‍ദ്ദിച്ച് തടവിലാക്കി!!! പിന്നെ സംഭവിച്ചത് ......!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയിലെ ആഡംബര സമുച്ചയത്തിനു മുന്നില്‍ വീട്ടുജോലിക്കാരുടെ പ്രതിഷേധ സമരം. രണ്ട് മാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചതിനെ തുടർന്ന് ജേലിക്കാരിയുടെ പേരിൽ മേഷണക്കുറ്റം ആരോപിച്ച് ഇവരെ മർദിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചായിരുന്നു സമരം. ഹൈ-റൈസ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയിത്തില്‍ തന്നെ ജോലി ചെയ്യുന്ന 150 വീട്ടുജോലിക്കാരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്.

പതഞ്ജലിക്ക് ശേഷം യോഗ ഗുരവിന്റെ പരാക്രം!!! പുതിയ ബിസിനസ്സിലേക്ക് ചുവട് വെച്ച് ബാബ രാംദേവ്!!

സിനിമാക്കഥ മോഷണം!!! കോടതിയിൽ വിശദീകരണം നൽകാൻ സ്റ്റൈയിൽ മന്നന് ഒരാഴ്ച സമയം!!!

രാവിലെ അറുമണിക്കു മുതലാണ് സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ കൂടെ ജോലിചെയ്യുന്ന സ്ത്രീയെ അന്യായമായി ഒരു വീട്ടില്‍ തടങ്കലില്‍ വച്ചിരിക്കുകയായിരുന്നു എന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. പ്രതിഷേധത്തില്‍ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

attack

നീ ഓടിപോകാന്‍ ശ്രമിച്ചാല്‍ കൊന്നു ഓവു ചാലിലെറിയുമെന്നു വീട്ടിലുള്ളവര്‍ പറഞ്ഞതായി മര്‍ദ്ദനമേറ്റ വീട്ടമ്മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജോലിക്കാര്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നേരെ കല്ലെറിയുകയും ജനല്‍ ചില്ലകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷണ നടത്തുമെന്നും അറിയിച്ചട്ടുണ്ട്.

English summary
A mob of angry domestic workers chanted in protest and threw stones at a luxury high-rise outside India's capital on Wednesday, laying bare the deep divisions between the haves and have-nots in one of the world's fastest-growing economies.
Please Wait while comments are loading...