Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാല് പെണ്‍കുട്ടികള്‍ എന്നെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു', തുറന്നുപറഞ്ഞ് യുവാവ്, 20കാരികള്‍

ജലന്ധര്‍: പഞ്ചാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 20 വയസ്സുള്ള നാല് പെണ്‍കുട്ടികള്‍ തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി യുവാവ് ആരോപിക്കുന്നു. നാല് പെണ്‍കുട്ടികള്‍ തന്റെ കണ്ണില്‍ സ്‌പ്രേ ഉപയോഗിച്ച ശേഷം കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് യുവാവ് പറയുന്നു. തന്നെ കാട്ടില്‍ കൊണ്ടു പോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും യുവാവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

1

ഈ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പഞ്ചാബ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ സ്വമേധയാ അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം പ്രതികളായ യുവതികള്‍ യുവാവിനെ പിന്നീട് നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ഇതുവരെ, ആക്രമണത്തിന് ഇരയായ യുവാവ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

2

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഇയാള്‍ മാധ്യമങ്ങളോടാണ് തുറന്നുപറഞ്ഞത്. ഇദ്ദേഹം വിവാഹതിനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് ഫ്രീ പ്രസ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തന്നെ ലൈംഗികമായി ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ് യുവതികള്‍ തട്ടിക്കൊണ്ടു പോയതെന്ന് യുവാവ് പറയുന്നു.

3

വീട്ടിലേക്ക് പോകും വഴിയാണ് സംഭവം നടന്നതെന്നാണ് ഇയാള്‍ പറയുന്നത്. കപൂര്‍ത്തല റോഡിന് സമീപം കാറിലെത്തിയ പെണ്‍കുട്ടികള്‍ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഒരു സ്ലിപ്പ് നല്‍കി വിലാസം ചോദിക്കാന്‍ കാറിലെത്തിയ പെണ്‍കുട്ടികള്‍ തന്നെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. അഡ്രസ് വായിക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ണിലേക്ക് സ്േ്രപ ഉപയോഗിച്ച് ബോധം കെടുത്തി.

4

തനിക്ക് ബോധം വന്നപ്പോള്‍ കയ്യും കാലും കെട്ടിയിട്ട നിലയില്‍ കാറിലായിരുന്നു. പിന്നീട് മയക്കുമരുന്ന് നല്‍കി വനമേഖലയിലേക്ക് കൊണ്ടുപോയി. പ്രതികള്‍ മദ്യപിച്ചിരുന്നതായും തന്നെ നിര്‍ബന്ധിച്ചതായും അയാള്‍ പറഞ്ഞു. മദ്യപാനത്തിന് ശേഷം പെണ്‍കുട്ടികള്‍ മാറിമാറി യുവാവിനെ ബലാത്സംഗം ചെയ്തു.

5

ലൈംഗികാതിക്രമത്തിന് ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെ തന്നെ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു ഉപേക്ഷിച്ചത്. പെണ്‍കുട്ടികള്‍ ഉന്നത കുടുംബത്തില്‍പ്പെട്ടവരാണെന്ന് തനിക്ക് തോന്നിയെന്ന് യുവാവ് പറഞ്ഞു. ഇവര്‍ പരസ്പരം ഇംഗ്ലീഷിലാണ് സംസാരിച്ചതെന്നും എന്നാല്‍ തന്നോട് അവര്‍ പഞ്ചാബിയിലാണ് സംസാരിച്ചതെന്നും യുവാവ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+