കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ റമ്മി കളിച്ച് പാപ്പരായി, കടം വീട്ടാന്‍ പഴയ മുതലാളിയുടെ വീട്ടില്‍ മോഷണം, ഒടുവില്‍ അറസ്റ്റില്‍

Google Oneindia Malayalam News

ചെന്നൈ: ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതോടെ മുന്‍ തൊഴിലുടമയുടെ വീട്ടില്‍ മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. ചെന്നൈ വേളാച്ചേരി ശേഷാദ്രിപുരം സ്ട്രീറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 68 കാരിയായ ഇന്ദുമതിയുടെ വീട്ടിലാണ് ഇവിടത്തെ മുന്‍ ഡ്രൈവര്‍ ആയിരുന്ന ഇസ്മായില്‍ (36) മോഷ്ടിക്കാന്‍ കയറിയത്.

ഓണ്‍ലൈന്‍ റമ്മി കളിച്ച് കടം കേറിയതോടെയാണ് ഇയാള്‍ മോഷണത്തിനിറങ്ങിയത്. മുഖംമൂടി ധരിച്ചെത്തി ഇന്ദുമതിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഇസ്മായിലും സുഹൃത്തും ചേര്‍ന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുവകകളും മോഷ്ടിച്ചത്. ജൂലൈ 30 നായിരുന്നു സംഭവം. മുഖംമൂടി ധാരികളായ രണ്ട് പേര്‍ വീട്ടില്‍ കവര്‍ച്ച നടത്തി എന്ന പരാതിയുമായി ഇന്ദുമതി വേളാച്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിയത്.

'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല

1

എന്നാല്‍ മോഷ്ടാക്കള്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ പൊലീസിന് ഇവരെ കുറിച്ച് ഒരു രൂപവുമില്ലായിരുന്നു. എന്നാല്‍ ഇന്ദുമതിയുടെ വീടിന്റെ സമീപ പരിസരങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് വിശദമായ അന്വേഷണം നടത്തിയതോടെ മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചു. മോഷണത്തിന് ശേഷം ഇസ്മായിലും സുഹൃത്തും മുഖംമൂടി ധരിച്ചിരുന്നില്ല എന്ന വിവരം പൊലീസിന് ലഭിച്ചു.

2

ഈ സി സി ടി വി ദൃശ്യങ്ങള്‍ ഇന്ദുമതിയെ കാണിച്ചതിലൂടെയാണ് മോഷണം നടത്തിയത് അവരുടെ മുന്‍ കാര്‍ ഡ്രൈവറാണ് എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസ് സംഘം ഇസ്മായിലിന്റെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ ഒളിവിലായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ ചെന്നൈയില്‍ നിന്നും പിടികൂടുന്നത്.

3

ഇസ്മായില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്ത് അബ്ദുള്‍ സലാമിനേയും പൊലീസ് പിടികൂടി. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്ക് അടിമയാണ് എന്ന് ബോധ്യപ്പെട്ടത്. ഗെയിമില്‍ കളിക്കാന്‍ പണം കണ്ടെത്താനും, ഗെയിം കളിക്കുന്നതിനിടയില്‍ ഉണ്ടായ കടങ്ങള്‍ വീട്ടാനും വേണ്ടിയാണ് താന്‍ മോഷണം നടത്തിയതെന്നും ഇസ്മായില്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

4

അതേസമയം ഈ സംഭവത്തോടെ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിരോധിക്കണം എന്ന ആവശ്യം ശക്തമായി. പണം വെച്ചുള്ള ഇത്തരം ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ കളിച്ച് നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയും നിരവധി കുടുംബങ്ങള്‍ തകരുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉണ്ടാക്കുന്ന വിപത്തിനെ കുറിച്ച് പഠിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് ചന്ദ്രുവിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചിരുന്നു.

'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ

5

എന്നാല്‍ ഇപ്പോഴും ഇവ നിര്‍ബാധം തുടരുകയാണ്. പി എം കെയും, ബി ജെ പിയും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിരോധിക്കണമെന്ന ആവശ്യമായി രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് ആളുകള്‍ ആത്മഹത്യ വരെ ചെയ്യുകയാണെന്നുംഇവ ഉടന്‍ നിരോധിക്കണമെന്നും പി എം കെ സംസ്ഥാന പ്രസിഡന്റ് അന്‍ബുമണി രാമദോസ് പറഞ്ഞു.

6

അതേസമയം കേരളത്തിലും നിരവധി പേര്‍ പണം വെച്ചുള്ള ഒാണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്ക് ഇരയായിട്ടുണ്ട്. പണം നഷ്ടപ്പെട്ട് നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ റമ്മി ഗെയിമുകളുടെ പരസ്യത്തില്‍ സെലിബ്രിറ്റികള്‍ അഭിനയിക്കുന്നത് കേരളത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

വിമാനത്തിന് മുകളില്‍ കയറിയിരുന്ന് റായ് ലക്ഷ്മി, എന്തിനുള്ള പുറപ്പെടാണെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍

English summary
young man stole money from his former employer's house after losing money by playing online rummy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X