കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയയ്ക്ക് നീതി കിട്ടിയില്ലേ? കൗമാരക്കാരനായ പ്രതിയെ വെറുതെവിട്ടു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കോളിളക്കം സൃഷ്ടിച്ച ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിടുന്നു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെയാണ് വിട്ടയ്ക്കാന്‍ തീരുമാനിച്ചത്. പ്രതിയുടെ ശിക്ഷാ കാലാവധി ശനിയാഴ്ച പൂര്‍ത്തിയാകാനിരിക്കെ പ്രതിയെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധി വന്നതോടെ പ്രതി ഞായറാഴ്ച പുറത്തിറങ്ങും. നിലവിലെ ജുവനൈല്‍ ചട്ടങ്ങള്‍ അനുസരിച്ച് പ്രതിയെ വിട്ടയക്കാമെന്ന് കോടതി പറയുകയായിരുന്നു.

nirbhaya

എന്നാല്‍, പ്രതിയെ സമൂഹത്തില്‍ സ്വതന്ത്ര്യനായി വിടാമോ എന്ന കാര്യത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ദില്ലി വനിത കമ്മീഷന്‍ അറിയിച്ചു. തന്റെ മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതികരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്താനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനു ഇരയാകുന്നത്. ആറുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്.

English summary
The youngest of six men who raped and tortured a young medical student on a moving bus in 2012, is likely to walk free, with the Delhi High Court saying he can no longer be kept at a correctional home where he has spent a three-year sentence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X