കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിനിമയില്‍ കത്തി വെക്കണ്ട, സര്‍ട്ടിഫിക്കറ്റ് നല്‍കിയാമതി'; സെന്‍സര്‍ബോര്‍ഡിനെ വിമര്‍ശിച്ച് കോടതി

Google Oneindia Malayalam News

മുംബൈ: ഉഡ്ഗാ പഞ്ചാബി വിവാദത്തില്‍ സെന്‍സെര്‍ ബോര്‍ഡ് തലവന്‍ പഹ് ലജ് നിഹലാനിയെ രൂക്ഷമായി വിമര്‍ശിച്ച് മുംബൈ ഹൈക്കോടതി. ചിത്രത്തില്‍ കത്രിക വെക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് നീക്കത്തിനെതിരെയുള്ള നിര്‍മ്മാതാക്കളുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

'ചിത്രത്തില്‍ കത്രികവെക്കുകയല്ല നിങ്ങളുടെ ജോലി. സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുകയാണ് നിങ്ങളുടെ ജോലി' എന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ തിങ്കളാഴ്ച കോടതി വിധി പറയും. പഞ്ചാബിലെ ലഹരി മരുന്ന് മാഫിയയെ കുറിച്ചുള്ള ചിത്രത്തില്‍ നിന്നും 89 പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

Pahlaj Nihalani

എന്നാല്‍ ഇതില്‍ നിന്നും ഒരു ഭാഗം പോലും ഒഴിവാക്കാന്‍ അനുവദിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ കോടതിയില്‍ വാദിച്ചു. ചിത്രത്തിന്റെ പേരില്‍ എന്തിനാണ് ഇത്ര ബഹളം വെയ്ക്കുന്നതെന്ന് വാദം കേള്‍ക്കവെ കോടതി ചോദിച്ചു. ടിവി പരിപാടികളും സിനിമയും ഒരു സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ചിത്രത്തിലെ അശ്ലീല വാക്കുകളും രംഗങ്ങളും ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് വാദിച്ചു. പട്ടിക്ക് ജാക്കി എന്ന് പേര് നല്‍കിയത് നിന്ദയാണെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു. കേസില്‍ ജൂണ്‍ 13ന് വിധി പറയും. ചിത്രത്തിന്റെ നിര്‍മ്മാതാവും ബോളിവുഡ് സംവിധായകനുമായ അനുരാഗ് കശ്യപാണ് സെന്‍സറിങ് നല്‍കാത്തത് ചൂണ്ടികാട്ടി കോടതിയെ സമീപിച്ചത്.

പഞ്ചാബ്, ജഷ്‌നപുര, ജലന്ദര്‍, ഛണ്ഡീഗഡ്, അമൃത്സര്‍, മോഗ, ലുധിയാന, എന്നീ സ്ഥലനാമങ്ങള്‍, ജാക്കി ചാന്‍ എന്ന പട്ടി, തിരഞ്ഞെടുപ്പ്, എംപി, എംഎല്‍എ തുടങ്ങിയ കട്ടുകള്‍ നീക്കണമെന്നാണ് സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

English summary
Today, the High Court also told the board Mr Nihalani heads, "You are giving the film ready-made publicity...They don't even need promotional expenses...if you don't want to see it, you have the remote control in your hands." On the board's arguments on the many expletives used in the film, the court said, "Films don't run only on such language. They will learn from mistakes. Why are you bothered?"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X