കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിക്ക് ചെരിപ്പേറ്, ഒരാള്‍ അറസ്റ്റില്‍

Google Oneindia Malayalam News

പുനെ: കേന്ദ്ര ഗതാഗത മന്ത്രിയും ബി ജെ പിയിലെ സീനിയര്‍ നേതാവുമായ നിതിന്‍ ഗഡ്കരിക്ക് നേരെ ചെരിപ്പെറിഞ്ഞ ഒരാളെ പോലീസ് പിടികൂടി. ബി ജെ പി സ്ഥാനാര്‍ഥിയായ മേധ കുല്‍ക്കര്‍ണിക്ക് വേണ്ടി പ്രചാരണത്തിനെത്തിയ ഗഡ്കരിക്ക് നേരെ സദസ്സില്‍ നിന്നും ഒരാള്‍ ചെരിപ്പെറിയാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ബി ജെ പി പ്രവര്‍ത്തകര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു.

ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ആരാണ് ഇയാളെന്ന് എന്തിനാണ് മന്ത്രിക്ക് നേരെ ചെരിപ്പെറിയാന്‍ ശ്രമം നടത്തിയതെന്നോ വ്യക്തമല്ല. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നിതിന്‍ ഗഡ്കരി സംസ്ഥാനത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്ത് പ്രചാരണം നടത്തുന്നുണ്ട്.

വോട്ട് ചെയ്യാനായി നിങ്ങള്‍ക്ക് ആരെങ്കിലും പണം വാഗ്ദാനം ചെയ്താല്‍ മടിച്ചുനില്‍ക്കേണ്ട. ധൈര്യമായി അത് വാങ്ങിക്കോളൂ എന്ന് പറഞ്ഞ് നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം വിവാദം സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച കേന്ദ്രമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ബുധനാഴ്ച അഞ്ച് മണിക്കകം വിശദീകരണം നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പണം ലക്ഷ്മിയാണ്. പാവപ്പെട്ടവര്‍ക്ക് നാല് കാശുണ്ടാക്കാനുളള അവസരമാണ് തിരഞ്ഞെടുപ്പ് സമയം. അതുകൊണ്ട് പണം ആരുതന്നാലും നിഷേധിക്കരുത് എന്നാണ് മന്ത്രി പറഞ്ഞത്. ആരൊക്കെ പണം തന്നാലും വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് മാത്രമായിരിക്കണം എന്നും തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗഡ്കരി പറഞ്ഞു.

English summary
BJP workers at the venue immediately handed over the person to police and Gadkari went ahead with his speech at the meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X