മദ്യപിച്ച് ലക്ക് കെട്ടു, തനിയ്‌ക്കൊപ്പം നൃത്തം ചെയ്യാന്‍ വിസമ്മതിച്ചസുഹൃത്തിന് സംഭവിച്ചത് !!

  • By: Sanviya
Subscribe to Oneindia Malayalam
മുംബൈ; മദ്യലഹരിയില്‍ തനിയ്‌ക്കൊപ്പം നൃത്തം ചെയ്യാന്‍ വിസമ്മതിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. 25 വയസുകാരനായ അങ്കുഷ് ജാദവാണ് കൊല്ലപ്പെട്ടത്. സബ്അര്‍ബന്‍ അന്ധേരിയില്‍ വെച്ച് സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് വേണ്ടി ഒത്ത് കൂടിയതിനിടെയാണ് സംഭവം.

മദ്യപിച്ചതിന് ശേഷം കേതന്‍ ശിര്‍വാദ്കര്‍ എന്ന യുവവാണ് കൊലപ്പെടുത്തിയത്. ഇരുവരും പരസ്പരം പാര്‍ട്ടിയില്‍ വെച്ച് ബഹളം വയ്ക്കുകെയും തുടര്‍ന്നാണ് കേതന്‍ അങ്കുഷിനെ പലകകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.

mumabi

പാര്‍ട്ടിയിലുണ്ടായിരുന്ന മറ്റ് ചിലര്‍ ചേര്‍ന്ന് ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അടിയേറ്റ അങ്കുഷിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അങ്കുഷ് അന്ധേരി ഈസ്റ്റില്‍ ലോട്ടറി കട നടത്തുകയാണ്. കേതനെതിരെ മുംബൈ പോലീസ് കേസെടുത്തു. ഫെബ്രുവരി വരെ കേതനെ റിമാന്റില്‍ വയ്ക്കാനാണ് തീരുമാനം.

English summary
Youth killed for not dancing at friend's party.
Please Wait while comments are loading...