• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹംപിയിലെ പുരാതന കൽത്തൂണുകൾ തകർത്തവർ ആര്? പ്രതിഷേധം ശക്തമാകുന്നു, യുവാക്കളെ കണ്ടെത്താനായി ക്യാംപെയിൻ

ഹംപി: പൈതൃക നഗരമായ ഹംപിയിലെ പുരാതന കൽത്തൂണുകൾ തകർക്കുന്ന യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ആഗോള തലത്തിൽ യുവാക്കൾക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പ്രദേശമാണ് ഹംപി.

പുതാനമായ കൽത്തൂണുകൾ തകർന്ന യുവാക്കളുടെ വീഡിയോ പുറത്ത് വന്നതോടെ പോലീസ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ യുവാക്കൾ ആരാണെന്നോ കൽ‌ത്തൂണുകൾ തകർത്തതിന് പിന്നിലെ ഉദ്ദേശമെന്താണെന്നോ വ്യക്തമായിട്ടില്ല.

കാഴ്ചകളുടെ ഹംപി

കാഴ്ചകളുടെ ഹംപി

വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള തരം നിർമാണ പ്രവർത്തനങ്ങളാണ് ഹംപിയിലേത്. 2500 ഓളം ക്ഷേത്രങ്ങളുണ്ടായിരുന്ന ഹംപിയിൽ ഇന്ന് ഒരു ക്ഷേത്രത്തിൽ മാത്രമാണ് പൂജാ കർമങ്ങൾ നടക്കുന്നത്. കർണാടകയിലെ ബെല്ലാരി ജില്ലയിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്.

പൈതൃക പട്ടികയിൽ

പൈതൃക പട്ടികയിൽ

യുനൈസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ‌ നിർബന്ധമായും കണ്ടിരിക്കേണ്ട ടൈംസ് മാഗസിൻ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ രണ്ടാമത്തേതാണ് ഹംപി. നിരവധി സന്ദർശകരാണ് ദിവസവും ഇവിടെയെത്താറുള്ളത്. സന്ദർശകർ എന്ന വ്യാജേന കടന്നുകൂടി ഹംപിലിയെ പുരാതന നിർമിതികൾക്ക് നാശം വരുത്തിയ യുവാക്കൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.

സംഗീതം പ്രവഹിക്കുന്ന തൂണുകൾ

സംഗീതം പ്രവഹിക്കുന്ന തൂണുകൾ

സംഗീതം പ്രവഹിക്കുന്ന തൂണുകളാണ് ഹംപിയിലെ മറ്റൊരു പ്രത്യേകത. തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന വിറ്റാല ക്ഷേത്രത്തിലാണ് സംഗീതം പൊഴിക്കുന്ന തൂണുകളുള്ളത്. സരിഗമ തൂണുകള്‍ എന്നു പേരുളള ഇവയില്‍ കൈകൊണ്ട് ചെറുതായി തട്ടിയാല്‍ സംഗീതം കേള്‍ക്കാമെന്നതാണ് പ്രത്യേകത.

 യുവാക്കളുടെ അക്രമം

യുവാക്കളുടെ അക്രമം

നൂറ്റാണ്ടുകൾ പഴക്കം ചെന്ന കൽത്തൂണുകൾ തള്ളി തകർക്കുന്ന യുവാക്കളുടെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. പ്രശസ്തമായ ആനക്കൊട്ടിലിനും ലോട്ടസ് മഹലിനും സമീപമുള്ള വിഷ്ണു ക്ഷേത്രത്തിലെ കൽത്തൂണുകളാണ് തകർക്കപ്പെട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ്

അതേസമയം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യം മൂന്ന് വർഷം മുൻപുള്ളതാണെന്നും സൂചനയുണ്ട്. ആഭ്യന്തര മന്ത്രി എം ബി പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെല്ലാരി എസ്പിയുമായി സംസാരിച്ചെന്നും അദ്ദേഹം ഉടൻ തന്നെ നടപടിയെടുക്കുമെന്ന് അറിയിച്ചതായും മന്ത്രി ട്വീറ്റ് ചെയ്തു.

English summary
after a video showing some youths vandalising ancient pillars at the world heritage site in Hampi, Karnataka, went viral on the social media on Friday, police said they have sped up the investigation and will soon arrest the guilty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more