കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ വ്യവസായിയുമായി ബന്ധം; ഒടുവില്‍ ഹണിട്രാപ്പ്, 80 ലക്ഷം തട്ടിയ യൂട്യൂബർ ദമ്പതികള്‍ക്കെതിരെ കേസ്

Google Oneindia Malayalam News

ഗുരുഗ്രാം: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കാന്‍ ശ്രമിച്ച കേസില്‍ യൂട്യൂബമാരായ ദമ്പതികൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ഹണി ട്രാപ്പിലൂടെ വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 21 കാരനായ വ്യവസായിയിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തതാണ് ദമ്പതികള്‍ക്കെതിരായ കേസ്. വിദഗ്ധമായ അന്വേഷണത്തിലൊടുവിലാണ് തട്ടിപ്പ് സംഘത്തെ പൊലീസ് വലയിലാക്കിയത്. സമാനമായ നിരവധി കുറ്റകൃത്യങ്ങള്‍ ദമ്പതികള്‍ ചെയ്തിട്ടുണ്ടോയെന്ന സംശയം ഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഒരു പരസ്യ ഏജൻസി നടത്തുന്ന യുവവ്യവസായി

ഒരു പരസ്യ ഏജൻസി നടത്തുന്ന യുവവ്യവസായി ഓഗസ്റ്റിൽ തന്നെ പൊലീസില്‍ പരാതി നൽകിയിരുന്നുവെങ്കിലും ദമ്പതികൾ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാല്‍ അടുത്തിടെയാണ് ഇവരുടെ ഹർജി കോടതി തള്ളുന്നത്. തുടർന്ന് വ്യാഴാഴ്ച സെക്ടർ 50 പോലീസ് സ്റ്റേഷനിൽ പ്രതികള്‍ക്കെതിരെ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തു.

ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍

ഷാലിമാർ ബാഗ് നിവാസിയായ നാംറ ഖാദിർ

ഡൽഹിയിലെ ഷാലിമാർ ബാഗ് നിവാസിയായ നാംറ ഖാദിർ എന്ന സ്ത്രീയുമായി സോഹ്‌ന റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽ വച്ച് ജോലിയെക്കുറിച്ച് സംസാരിക്കാൻ താൻ ബന്ധപ്പെട്ടിരുന്നുവെന്നാണ് ബാദ്ഷാപൂർ നിവാസിയായ പരാതിക്കാരൻ പറയുന്ന. മനീഷ് ബെനിവാൾ എന്ന വിരാടെന്ന യുവാവായിരുന്നു അപ്പോള്‍ നാംറ ഖാദിറിനൊപ്പം ഉണ്ടായിരുന്നതെന്നും പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

'വല്ലാത്തൊരു ഭാഗ്യമുള്ള സ്ത്രീയുടെ കഥ': 32 കോടി ലോട്ടറി അടിച്ചിട്ട് 5 വർഷം; ഇപ്പോഴിതാ വീണ്ടും ബംപർ'വല്ലാത്തൊരു ഭാഗ്യമുള്ള സ്ത്രീയുടെ കഥ': 32 കോടി ലോട്ടറി അടിച്ചിട്ട് 5 വർഷം; ഇപ്പോഴിതാ വീണ്ടും ബംപർ

ബിസിനസ് ആവശ്യങ്ങൾക്കായി നിംറ ഖാദറിന്

ബിസിനസ് ആവശ്യങ്ങൾക്കായി നിംറ ഖാദറിന് 2.50 ലക്ഷം രൂപ നൽകിയെന്നും എന്നാൽ ഇതേക്കുറിച്ച് പിന്നിട് ചോദിച്ചപ്പോൾ അവൾ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. തുടർന്ന് ഇവർ സുഹൃത്തുക്കളായെന്നും പരാതിക്കാരനെ ഉദ്ധരിച്ച് പൊലീസും വ്യക്തമാക്കുന്നു.

പലചരക്ക് കട ഈ ദിശയിലല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവം: വീടിന് മാത്രമല്ല, കടയ്ക്കുമുണ്ട് വാസ്തുവിദ്യ

താൻ ഖാദിറിനും വിരാടിനുമൊപ്പം രാത്രികൾ

താൻ ഖാദിറിനും വിരാടിനുമൊപ്പം രാത്രികൾ ചെലവഴിച്ചുവെന്നും ദമ്പതികൾ അവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡുചെയ്‌തുവെന്നും അതിന്റെ അടിസ്ഥാനത്തിൽ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങുകയായിരുന്നു. തനിക്കെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന് ഖാദർ ഭീഷണിപ്പെടുത്തി 80 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നും വ്യവസായിയുടെ പരാതിയില്‍ പറയുന്നു.

ഒക്ടോബർ 10 ന് പോലീസ് ദമ്പതികൾക്ക്

ഒക്ടോബർ 10 ന് പോലീസ് ദമ്പതികൾക്ക് നോട്ടീസ് അയച്ചെങ്കിലും ഇടക്കാല ജാമ്യത്തിനായി അവർ ഗുരുഗ്രാം കോടതിയിൽ അപേക്ഷ നല്‍കുകയായിരുന്നു. പ്രതികളെ പിടികൂടാനുള്ള പരിശോധന നടത്തുകയാണെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 388

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 388 (ആരെയെങ്കിലും ഭയപ്പെടുത്തി കൊള്ളയടിക്കൽ), 328 (വിഷം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ), 406 (ക്രിമിനൽ വിശ്വാസവഞ്ചന), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 34 (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് എഫ് ഐ ആർ വ്യക്തമാക്കുന്നത്.

English summary
YouTuber couple arrested for cheating young businessman in honeytrap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X