ജപ്പാന്‍ തീരത്ത് 11 ഇന്ത്യക്കാരെ കാണാതായി: അപകടം കപ്പല്‍ മുങ്ങി! രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി !
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്
ടോക്യോ: ജപ്പാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി 11 പേരെ കാണാതായി. 26 ജീവനക്കാരുമായി സഞ്ചരിച്ച എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് പസഫിക് സമുദ്രത്തില്‍ മുങ്ങിയത്. ഇവരില്‍ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഹോങ്കോങ്ങിലാണ് അപകടത്തില്‍പ്പെട്ട എമറാള്‍ഡ് സ്റ്റാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ ഇഷിഗാക്കി ദ്വീപില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
കപ്പല്‍ മുങ്ങിയെന്ന അടിയന്തര സന്ദേശം ലഭിച്ചതോടെ ജപ്പാന്‍ തീര രക്ഷാസേനയും തിരച്ചിലിനുള്ള ബോട്ടുകളും അയച്ചെങ്കിലും ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരികയായിരുന്നു. ജപ്പാന്‍ തീരദേശ സേനാ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

ചരക്കുകപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ട്വിറ്ററില്‍ പുറത്തുവിട്ടതോടെ ജപ്പാന്‍, ഫിലിപ്പൈന്‍സ്, ചൈന എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ സ്ഥിതിഗതികള്‍ വീക്ഷിച്ചുവരികയാണ്. എന്നാല്‍ അപകടത്തിനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications