ബലുചിസ്താനില്‍ ചാവേറാക്രമണം, 21 പേര്‍ മരിച്ചു, പാക് പാര്‍ലമെന്റ് ഡെപ്യൂട്ടി ചെയര്‍മാന് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

കറാച്ചി: ബലുചിസ്താനില്‍ ചാവേറാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പാക് പാര്‍ലമെന്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ അബ്ദുള്‍ ഗഫൂര്‍
ഹൈദരിക്ക് പരിക്കേറ്റു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.

ഹൈദരിയുടെ വാഹനം ഉന്നം വെച്ചായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ജീവനോടെയുണ്ടെന്നും പരിക്ക് പറ്റിയെങ്കിലും താന്‍ സുരക്ഷിതനാണെന്നും ഹൈദരി മാധ്യമങ്ങളോട് പറഞ്ഞു.

 attack

മതപാഠശാലയിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഹൈദരിയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് ഹൈദരിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരിയുടെ ആരോഗ്യനില ഇപ്പോള്‍ സാധരണനിലയിലായെന്ന് ആശുപത്രി അധികതര്‍ പറഞ്ഞു.

ബലുചിസ്താന്റെ തലസ്ഥാനമായ ക്യൂട്ടയില്‍ നിന്നും 70 കിലോമീറ്റര്‍ മാറി ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

English summary
21 killed in Pakistan suicide attack, Senate deputy chairman injured.
Please Wait while comments are loading...