കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവേശനം നല്‍കിയ 25 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ സര്‍വ്വകലാശാല പുറത്താക്കി?

  • By Jisha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: വെസ്റ്റേണ്‍ കെന്റക്കി സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ച 25 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് തിരിച്ചു പോകാന്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നെത്തി കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളോടാണ് ആദ്യ സെമസ്റ്ററിനിടയില്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകുകയോ മറ്റ് സര്‍വ്വകലാശാലരകളില്‍ ഏതെങ്കിലും പ്രവേശനം നേടുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സര്‍വ്വകലാശാലയുടെ അഡ്മിഷന്‍ മാനദണ്ഡങ്ങള്‍ക്ക് ചേരുന്നവരല്ല ഇന്ത്യയില്‍ നിന്നുള്ള ഈ വിദ്യാര്‍ത്ഥികളെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന നല്‍കുന്ന വിശദീകരണം.

60 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഈ ജനുവരിയില്‍ അഡ്മിഷന്‍ തേടി സര്‍വ്വകലാശാലയിലെത്തിയത്. ഇവരില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല ആവശ്യപ്പെടുന്ന മികവില്ലെന്നാണ് കെന്റക്കി സര്‍വ്വകലാശാല വ്യക്തമാക്കുന്നത്. അഡ്മിഷന് വേണ്ടി ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇന്റര്‍നാഷണല്‍ റിക്രൂട്ടര്‍മാര്‍ ആയിരുന്നുവെന്നും സര്‍വ്വകലാശാല ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടത്.

washington

ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല പ്രതിവിധികളും ഉപദേശിക്കുന്നുണ്ടെങ്കിലും 25 വിദ്യാര്‍ത്ഥികള്‍ മടങ്ങിയേ തീരൂ എന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് സര്‍വ്വകലാശാല. 35 വിദ്യാര്‍ത്ഥികള്‍ തുടരുന്നതില്‍ കുഴപ്പമില്ലെന്നും അറിയിച്ചു. 25 വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വേണ്ടി പണം ചെലവഴിക്കുന്നത് കൊണ്ട് യാതൊരു കാര്യമില്ലെന്നും അമേരിക്കയില്‍ ബിരുദപഠനത്തിന് മുമ്പ് കരസ്ഥമാക്കേണ്ട യോഗ്യതകള്‍ ഈ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ തലത്തില്‍ നിന്ന് നേടിയിട്ടില്ലെന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയില്‍ തുടര്‍ന്ന് പഠിക്കുന്നതിനുള്ള യോഗ്യത പോലും ഇല്ലെന്നുമാണ് സര്‍വ്വകലാശാല നല്‍കുന്ന വിവരം.

നിലവാരമില്ലാതെ സര്‍വ്വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ സര്‍വ്വകലാശാലയ്ക്ക് അപമാനമാണെന്നും സര്‍വ്വകലാശാല ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ വെച്ച് റിക്രൂട്ട്മെന്റ് നടന്നതു കൊണ്ടാണ് ഇവര്‍ക്ക് അഡ്മിഷന്‍ ലഭ്യമായതെന്നും എന്നാല്‍ ഈ നിലവാരത്തില്‍ പഠനം തുടരുന്നതില്‍ കാര്യമില്ലെന്നും സര്‍വ്വകലാശാല അധികൃതര്‍ ചൂണ്ടികാണിക്കുന്നു.

English summary
25 Indian students asked to leave US varsity as they lack of university standards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X