Get Updates
Get notified of breaking news, exclusive insights, and must-see stories!

35ശതമാനം മുസ്ലീങ്ങളും തീവ്രവാദികളെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മുസ്ലീങ്ങളെ അടച്ചാക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടുമെത്തി. അമേരിക്കയിലേക്ക് മുസ്ലീം അഭയാര്‍ത്ഥികളെ കടത്തിവിടരുതെന്ന് പറഞ്ഞ ട്രംപിനെ ഇതിനോടകം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്ന ട്രംപിനെ പോലുള്ളവര്‍ ക്രിസ്ത്യാനികളല്ലെന്നാണ് കഴിഞ്ഞ ദിവസം മാര്‍പ്പാപ്പ പറഞ്ഞത്.

വീണ്ടും മുസ്ലീം വിരുദ്ധ പ്രസ്താവനയാണ് ട്രംപ് ഇറക്കിയിരിക്കുന്നത്. ലോകത്തെ 27ശതമാനം മുസ്ലീങ്ങളും തീവ്രവാദികളാണെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ഇത് 35ശതമാനം വരെ പോകുമെന്നും ട്രംപ് പറയുന്നു. ഇത് വലിയ യുദ്ധത്തിനാണ് കാരണമാകുകയെന്നും ട്രംപ് പറയുകയുണ്ടായി.

donald

പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനങ്ങളിലൂടെയാണ് ഞെട്ടിപ്പിക്കുന്ന കാര്യം മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപ് മുന്‍പ് വിവാദ പരാമര്‍ശം നടത്തിയത്.

മുസ്ലീങ്ങള്‍ക്ക് അമേരിക്കയോടുള്ള മനോഭാവം മനസിലാകുന്നതുവരെ രാജ്യത്തെ അതിര്‍ത്തികള്‍ അവര്‍ക്കുമുന്നില്‍ അടച്ചിടണമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. മുസ്ലീങ്ങള്‍ മനുഷ്യ ജീവന് യാതൊരു വിലയും നല്‍കാത്തവരാണെന്നും ട്രംപ് പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+