28കാരി 20 ലക്ഷം രൂപമുടക്കി 15കാരിയായി.. എന്തിനെന്ന് കേട്ടാല്‍ ഞെട്ടും, ഒരു ഡേറ്റിങിന് വേണ്ടി മാത്രം!

  • By: Kishor
Subscribe to Oneindia Malayalam

ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന അസുഖമായിരുന്നു ഷാര്‍ലറ്റ് സിംഗറിന്. 28 വയസ്സാകുമ്പോഴേക്കും ഏകദേശം നൂറ്റി നാല്‍പത് കിലോയോളം ആയിക്കഴിഞ്ഞിരുന്നു ഷാര്‍ലറ്റിന്റെ തൂക്കം. ആദ്യമാദ്യം ഡയറ്റ് പരീക്ഷിച്ചു. കുറഞ്ഞെങ്കിലും തൂക്കം കാര്യമായി കുറഞ്ഞില്ല. ഒടുവില്‍ അവള്‍ ആ അറ്റകൈ പയറ്റി. ശസ്ത്രക്രിയ നടത്തി തൂക്കമങ്ങ് കുറച്ചു. തൂക്കം മാത്രമല്ല പ്രായവും.

Read Also: ഒന്നാം വട്ടം ചെയ്തപ്പോള്‍... ആദ്യത്തെ സെക്സ് ചെയ്യുന്നതിന് മുമ്പ് യുവാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങള്‍!

ഡയറ്റിങിലൂടെ തന്നെ ഒരുവിധം പൊണ്ണത്തടി ഷാര്‍ലറ്റ് ഒഴിവാക്കിയിരുന്നു. പക്ഷേ തൊലി ആകെ തൂങ്ങിക്കിടന്ന് ബോറായി. അങ്ങനെയാണ് സര്‍ജറി നടത്തിയത്. ഇപ്പോള്‍ തന്നെ കണ്ടാല്‍ 15കാരികള്‍ പോലും നാണിച്ചുപോകുമെന്ന് ഷാര്‍ലറ്റിന് അറിയാം. വെറുതെയല്ല ഇവര്‍ ഇതൊക്കെ ചെയ്തത്. അതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്, ഒരു ഡേറ്റിങ്, അതിനെക്കുറിച്ച്...

സംഭവം അങ്ങ് യു എസില്‍

സംഭവം അങ്ങ് യു എസില്‍

അമേരിക്കയിലെ മാന്‍ഹാട്ടന്‍ സ്വദേശിനിയാണ് ഷാര്‍ലറ്റ് സിംഗര്‍ എന്ന 28കാരി. അമിതമായി ഭക്ഷണം കഴിക്കുന്നു എന്നതായിരുന്നു ഷാര്‍ലറ്റിന്റെ പ്രശ്‌നം, രണ്ടാം വയസ്സില്‍ തുടങ്ങിയ ഈ അമിതഭക്ഷണം ഷാര്‍ലറ്റിനെ കൊണ്ടെത്തിച്ചത് 136 കിലോ തൂക്കത്തിലേക്കാണ്.

പലരും ഇഷ്ടം പറഞ്ഞു

പലരും ഇഷ്ടം പറഞ്ഞു

ഷാര്‍ലറ്റിനെ കണ്ടാല്‍ സുന്ദരിയാണെന്ന് പറഞ്ഞവര്‍ ഒരുപാടുണ്ടായിരുന്നു. എന്നാല്‍ തൂക്കം 136 കിലോയാണ് എന്നറിഞ്ഞപ്പോള്‍ പലരും മുഖം തിരിച്ചു. മറ്റ് ചിലരാകട്ടെ എന്നിട്ടും സ്‌നേഹം നിലനിര്‍ത്തി. എന്നാല്‍ അതൊന്നും വേണ്ട എന്ന നിര്‍ബന്ധം ഷാര്‍ലറ്റിനുണ്ടായിരുന്നു.

അതിന് കാരണമവുമുണ്ട്

അതിന് കാരണമവുമുണ്ട്

താന്‍ വസ്ത്രങ്ങളഴിച്ചുകഴിഞ്ഞാല്‍ ആളുകള്‍ക്ക് തന്നെ കണ്ടാല്‍ ബാക്കിയുള്ള ഇഷ്ടവും പോകും എന്നായിരുന്നു ഷാര്‍ലറ്റ് വിചാരിച്ചത്. പതിനഞ്ചാം വയസ്സിലാണ് ഷാര്‍ലറ്റ് ആദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയായത്. ഇപ്പോള്‍ ഇരുപത്തെട്ടാം വയസ്സില്‍ തന്നെ കണ്ടാലും അത്രയും പ്രായമേ പറയൂ എന്ന് ഇവര്‍ അഭിമാനത്തോടെ പറയുന്നു.

അപമാനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു

അപമാനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു

ഈ അമിതവണ്ണം കൊണ്ട് ഒരുപാട് അപമാനങ്ങളും ഷാര്‍ലറ്റിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ പല്ലെടുക്കാന്‍ പോയപ്പോള്‍ ദന്തഡോക്ടറുടെ മുറിയിലെ കസേരയില്‍ ഇരുന്ന് കസേര ഒടിഞ്ഞുപോയി. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ ഷാര്‍ലറ്റിന്റെ അമിതവണ്ണത്തെ നിരന്തരം കളിയാക്കുമായിരുന്നു.

ഡയറ്റ് കേട്ടാല്‍ ഞെട്ടും

ഡയറ്റ് കേട്ടാല്‍ ഞെട്ടും

ഫാസ്റ്റ് ഫുഡിന് അടിമയായിരുന്നു ഷാര്‍ലറ്റ്. മുട്ടയും ചീസും സോസേജും മറ്റുമായിരുന്നു ബ്രേക്ക് ഫാസ്റ്റ്. പിസയും കുക്കീസും പാസ്തയും ലഞ്ചിന്. ഡോമിനോസിന്റെ ചീസി ബ്രഡും ചോക്കലേറ്റ് കേക്കും ഇടക്കിടെ. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി. ഭക്ഷണക്കാര്യത്തില്‍ വലിയ ശ്രദ്ധയാണ് ഇപ്പോള്‍ ഷാര്‍ലറ്റിന്.

ഡയറ്റിങല്ല ഡേറ്റിങ്

ഡയറ്റിങല്ല ഡേറ്റിങ്

തന്റെ തടിയെക്കുറിച്ച് ഷാര്‍ലറ്റ് സിംഗറിന് നല്ല ബോധ്യമുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് വളരെ കഷ്ടപ്പെട്ട് ഷാര്‍ലറ്റ് തൂക്കം കുറച്ചത്. തൂക്കവും കുറച്ച് തൂങ്ങിക്കിടക്കുന്ന തൊലിയും കൂടി ശരിയാക്കിയ ശേഷമേ താന്‍ ഡേറ്റിങ് ചെയ്യൂ എന്നായിരുന്നു ഷാര്‍ലറ്റിന്റെ പ്രതിജ്ഞ.

English summary
28 year old spends $30,000 removing excess skin so she can date.
Please Wait while comments are loading...